കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ചു; ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ മരിച്ച നിലയില്‍

ല​ക്നോ: ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് കു​ട്ടി​ക​ള്‍ ശ്വാ​സം മു​ട്ടി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​മോ​റ​യി​ലാ​ണ് സം​ഭ​വം. രാ​ത്രി​യി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന കു​ട്ടി​ക​ളെ പി​റ്റേ​ന്ന് രാ​വി​ലെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ല്‍​ക്ക​രി അ​ടു​പ്പി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​താ​കാം മ​ര​ണ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അം​രോ​ഹ സ്വ​ദേ​ശി​യാ​യ റ​ഹീ​സു​ദ്ദീ​ന്‍റെ മൂ​ന്നു കു​ട്ടി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ ര​ണ്ടു കു​ട്ടി​ക​ളു​മാ​ണ് മ​രി​ച്ച​ത്.​ റ​ഹീ​സു​ദ്ദീ​ന്‍റെ ഭാ​ര്യ​യു​ടേയും സ​ഹോ​ദ​ര​ന്‍റേയും നി​ല ഗു​രു​ത​ര​മാ​ണ്. പോ​ലീ​സ് സൂ​പ്ര​ണ്ട് കു​ൻ​വ​ർ അ​നു​പം സി​ങ്ങി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Related posts

Leave a Comment