കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന് ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് കോ​ണ്‍​ഗ്ര​സ് എം.​പി ടി.​എ​ൻ. പ്ര​താ​പ​ൻ.

തൊ​ടു​ന്യാ​യം പ​റ​ഞ്ഞാ​ണ് കേ​ര​ള​ത്തി​ന് പ​ല പ​ദ്ധ​തി​ക​ളു​ടെ​യും ഫ​ണ്ട് നി​ഷേ​ധി​ക്കു​ന്ന​തെ​ന്നും മ​റ്റ് യു​ഡി​എ​ഫ് എം​പി​മാ​ർ​ക്കും ഇ​തേ നി​ല​പാ​ടാ​ണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഫ​ണ്ട് ന​ൽ​കു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ജ​ന​ങ്ങ​ൾ​ക്ക് വീ​തി​ച്ച് ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ഷ​യം ഉ​ന്ന​യി​ച്ച് പ്ര​താ​പ​ൻ ലോ​ക്സ​ഭ​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടി​സ് ന​ൽ​കി. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് കാ​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്ര​ന​യ​ങ്ങ​ളാ​ണ് പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കു​ന്ന​തെ​ന്ന സി​പി​എം നി​ല​പാ​ടി​നെ പി​ന്തു​ണ​ച്ച് പ്ര​താ​പ​ൻ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment