ശക്തിയെ ബുദ്ധികൊണ്ട് മറികടന്ന് പക്ഷി ! വിശന്നു വലഞ്ഞ കടുവക്കൂട്ടത്തിന്റെ നടുക്കുനിന്ന് തന്ത്രപരമായി രക്ഷപ്പെട്ട് പക്ഷി; വീഡിയോ വൈറലാകുന്നു…

ശക്തി പരാജയപ്പെടുന്നിടത്ത് പലപ്പോഴും ബുദ്ധി വിജയിക്കുമെന്ന് കേട്ടിട്ടില്ലേ. ഇവിടെ ഒരു പക്ഷി രക്ഷപ്പെട്ടതും ബുദ്ധിപരമായി പ്രവര്‍ത്തിച്ചതിനാലാണ്.

എപ്പോള്‍ വേണമെങ്കിലും ജീവന്‍ പോലും നഷ്ടപ്പെടാമെന്ന് കരുതിയ വേളയില്‍ തന്ത്രം കൊണ്ട് ഒരു കൂട്ടം കടുവകളെ പരാജയപ്പെടുത്തുന്ന പക്ഷിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു കൂട്ടം കടുവകള്‍ വെള്ളം കുടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍.

ഈ സമയത്ത് കുളത്തിന്റെ നടുവില്‍ ഒരു പക്ഷിയെ കാണാം. കുളത്തില്‍ ആവശ്യത്തിന് വെള്ളമില്ല എന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പക്ഷിയെ കണ്ട് കടുവകള്‍ നിരവധി തവണ പിടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവകളുടെ ഓരോ ശ്രമത്തിലും അതിവിദഗ്ധമായി ഒഴിഞ്ഞുമാറി പക്ഷി കബളിപ്പിക്കുകയാണ്.

Related posts

Leave a Comment