കേരളത്തിന് ആശ്വാസവും അഭിമാനവും ! ഇന്ന് കോവിഡ് പോസിറ്റീവ് കേസുകളില്ല; ചികിത്സയിലിരുന്ന 61 പേരുടെ ഫലം നെഗറ്റീവ്…

തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. തിങ്കളാഴ്ച ആര്‍ക്കും സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 61 പേരുടെ ഫലം നെഗറ്റീവായി. ഇത് ആദ്യമായാണ് ഇത്രയധികം പേരുടെ ഫലം നെഗറ്റീവാകുന്നത്.

499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.

ഇവര്‍ ഇന്ന് ആശുപത്രി വിടും. ഇതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി അറിയിച്ചു.

21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു.

33,010 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 81 ഹോട്ട്‌സ്‌പോര്‍ട്ടുകളാണുള്ളത്. പുതിയ ഹോട്ട്‌സ്‌പോട്ടുകളില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment