കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച സ്പെഷൽ റേഷൻ വിഹിതം എല്ലാവർക്കും ലഭ്യമാക്കണമെന്ന് റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കോ​വി​ഡ് 19 സ്പെ​ഷ​ൽ റേ​ഷ​ൻ വി​ഹി​തം എ​ല്ലാ​വി​ഭാ​ഗം കാ​ർ​ഡു​ക​ൾ​ക്കും ല​ഭ്യ​മാ​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ലെ ആ​നു​കൂ​ല്യം മു​ഴു​വ​ൻ മ​ഞ്ഞ, പി​ങ്ക് കാ​ർ​ഡു​കാ​ർ​ക് മാ​ത്ര​മാ​യി കേ​ന്ദ്രം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ ര​ണ്ടു ത​രം പൗ​രന്മാ​രാ​യി തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.

സം​സ്ഥാ​ന​ത്ത് 50 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ വെ​ള്ള, നീ​ല കാ​ർ​ഡി​ന് ഉ​ട​മ​ക​ളാ​ണ് ഇ​തി​ൽ ഒ​ട്ടേ​റെ പാ​വ​പ്പെ​ട്ട​വ​രും പു​തു​താ​യി കാ​ർ​ഡ് ല​ഭി​ച്ച​വ​രും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു. കേ​ന്ദ്രം അ​നു​വ​ദി​ച്ച അ​ഞ്ച് കി​ലോ അ​രി​യും ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച ക​ട​ല​യും ഈ ​കാ​ർ​ഡ് കാ​ർ​ക്ക് ല​ഭ്യ​മ​ല്ല.

ഇ​വ​ർ എ​ല്ലാ ദി​വ​സ​വും ക​ട​യി​ലെ​ത്തി സ്പെ​ഷ​ൽ ആ​യ എ​ന്തെ​ങ്കി​ലും ല​ഭി​ക്കു​മോ എ​ന്ന് ക​ട ഉ​ട​മ​യോ​ട് അ​ന്വേ​ഷി​ക്കാ​റു​ണ്ട്. നീ​ല, വെ​ള്ള കാ​ർ​ഡു​ക​ളി​ൽ ന​ല്ലൊ​രു പ​ങ്കും സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​രാ​ണെ​ങ്കി​ലും മു​ൻ​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ച്ച​തി​ലെ ചി​ല അ​ശാ​സ്ത്രീ​യ​ത​ക​ളി​ൽ കു​ടു​ങ്ങി​യ​വ​രാ​ണ്.

ഇ​ട​ത്ത​ര​ക്കാ​രാ​യ ഇ​ത്ത​രം കാ​ർ​ഡു​ട​മ​ക​ളും കോ​വി​ഡ് കാ​ല​ത്ത് ഏ​റെ ദു​രി​ത​ത്തി​ലാ​ണ്. ആ​യ​തി​നാ​ൽ കാ​ർ​ഡു​ക​ളു​ടെ നി​റം നോ​ക്കാ​തെ എ​ല്ലാ വി​ഭാ​ഗം കാ​ർ​ഡു​കാ​ർ​ക്കും കു​റ​ഞ്ഞ​പ​ക്ഷം ക​ട​ല എ​ങ്കി​ലും വി​ത​ര​ണം ചെ​യ്യു​വാ​ൻ കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment