ചരിത്രം എന്നിലൂടെ ഓർമിക്കാം… അപ്പിയിട്ടുകൊണ്ട് ഗാന്ധിയെ സ്മരിക്കാം; സ്വ​ച്ഛ് ഭാ​ര​ത് ക​ക്കൂ​സു​ക​ളി​ൽ ഗാ​ന്ധി​ജി​യു​ടെ​യും അ​ശോ​ക​ച​ക്ര​ത്തി​ന്‍റെ​യും ചി​ത്ര​മു​ള്ള ടൈ​ലു​ക​ൾ

ല​ക്നോ: സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ക​ക്കൂ​സു​ക​ളി​ൽ മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ​യും അ​ശോ​ക​ച​ക്ര​ത്തി​ന്‍റെ​യും ചി​ത്ര​മു​ള്ള ടൈ​ലു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ള്ള ഈ​ശ്വ​രി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ക​ക്കൂ​സു​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ന​ട​പ​ടി സ്വീ​ക​രി​ച്ചു. 508 ക​ക്കൂ​സു​ക​ളാ​ണ് സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ നി​ർ​മി​ച്ച​ത്. ഇ​വ​യി​ൽ 13 എ​ണ്ണ​ത്തി​ലാ​ണ് ഗാ​ന്ധി​ജി​യു​ടെ​യും അ​ശോ​ക​ച​ക്ര​ത്തി​ന്‍റെ​യും ചി​ത്ര​മു​ള്ള ടൈ​ലു​ക​ൾ പ​തി​ച്ച​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts