വേ​ന​ല​വ​ധി​ക്ക് വി​ട നൽകി ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള കുട്ടികൾ അറിവിന്‍റെ അക്ഷരമുറ്റത്തേക്ക്; തൃശൂരിൽ സംസ്ഥാന പ്രവേശനോത്‌സവം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

തൃ​ശൂ​ർ: വേ​ന​ല​വ​ധി​ക്കു ശേ​ഷം സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തു​റ​ന്നു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ ഒ​രു​മി​ച്ച് അ​ധ്യാ​യ​നം ആ​രം​ഭി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്.

പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തൃ​ശൂ​ർ ജി​ല്ല​യി​ലെ ചെ​മ്പൂ​ച്ചി​റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ല്‍ നി​ർ​വ​ഹി​ച്ചു. ഓ​ണാ​വ​ധി​ക്കു മു​ന്പ് ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള ക്ലാ​സു​ക​ൾ ഹൈ​ടെ​ക്ക് ആ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

സ്കൂ​ളു​ക​ൾ ല​ഹ​രി വി​മു​ക്ത​മാ​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥും പ​റ​ഞ്ഞു. നീ​ന്ത​ൽ​പ​രി​ശീ​ല​നം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും ഇ​തി​നാ​യി എ​ല്ലാ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും നീ​ന്ത​ൽ​ക്കു​ളം സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്തെ വി​വി​ധ സ്കൂ​ളു​ക​ളി​ലും വ​ർ​ണാ​ഭ​മാ​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. അ​തേ​സ​മ​യം, ഖാ​ദ​ര്‍​ക​മ്മ​റ്റി റി​പ്പോ​ര്‍​ട്ട് ന​ട​പ്പാ​ക്കു​ന്ന​തി​ലെ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​ണ്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ല്‍ നി​ന്ന് പ്ര​തി​പ​ക്ഷം വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യി.

Related posts