ആറ് അതിര്‍ത്തികള്‍, നാല് ദിവസം! കേരളത്തിലേക്ക് 30,000 പേര്‍ എത്തുമെന്ന് ചീഫ് സെക്രട്ടറി; രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇലക്‌ട്രോണിക് പാസ് നല്‍കിയിട്ടുണ്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റ ആ​റ് അ​തി​ർ​ത്തി​ക​ളി​ലൂ​ടെ ആ​ദ്യ നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ 30,000 പേ​ർ എ​ത്തു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്.

കേ​ര​ള​ത്തി​ലേ​ക്ക് തി​രി​കെ എ​ത്താ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് ഇ​ല​ക്‌ട്രോ​ണി​ക് പാ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഏ​തു വ​ഴി​യാ​ണ് വ​രേ​ണ്ട​തെ​ന്നും സ​മ​യ​വും ഉ​ൾ​പ്പ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ല​ക്‌ട്രോണി​ക് പാ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ൽ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പാ​സു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​യാ​ൽ കോ​വി​ഡി​ന്‍റെ​വാ​ർ റൂ​മി​ൽ വി​ളി​ച്ചാ​ൽ വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ ഏ​ത് സം​സ്ഥാ​ന​ത്തോ​ണോ താ​മ​സി​ക്കു​ന്ന​ത് അ​വി​ട​ത്തെ ജി​ല്ലാ ക​ള​ക്ട​റു​ടെ എ​ൻ ഒ​സി വാ​ങ്ങ​ണം.

ഇ​ല​ക്‌ട്രോണി​ക് പാ​സു​ണ്ടെ​ങ്കി​ൽ ക​ട​ത്തി​വി​ടാ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ചി​ല സം​സ്ഥാ​ന​ങ്ങ​ൾ അ​വി​ട​ത്തെ എ​ൻ ഒ​സി വാ​ങ്ങ​ണ​മെ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം അ​വി​ട​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രു​മാ​യി ച​ർ​ച്ച ചെ​യ്യും.

12,600 പേ​രാ​ണ് അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ആ​റു ചെ​ക്ക്പൊ​സ്റ്റു​ക​ൾ വ​ഴി ദി​വ​സേ​ന ക​ട​ന്നു വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​വ​രെ പ​രി​ശോ​ധി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‌ ചെ​ക്കു​പോ​സ്റ്റു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​സു​ഖ ബാ​ധി​ത​രു​ണ്ടെ​ങ്കി​ൽ അ​വി​ടെ നി​ന്നു ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് അ‍​യ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ എ​ല്ലാം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി മാ​ധ്യ​ങ്ങ​ളെ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഇ​ള​വു​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ആ​ശ​ക്കു​ഴ​പ്പ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കും.

ഇ​ള​വു​ക​ൾ സ​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ ന​ൽ​കാ​ൻ ഒ​രു പോ​ർ​ട്ട​ൽ ത​യാ​റാ​ക്കു​ന്നു​ണ്ട്. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ട്രെ​യി​നു​ക​ളി​ൽ ചി​ല​തു ഇ​ന്നു റ​ദ്ദാ​ക്കി​യ​തു സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ചു.

ഒ​രു​മി​ച്ച് ഇ​ത്ര​യും പേ​ർ ചെ​ല്ലു​ന്ന​തി​നാ​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സ​മ​യം ആ​വ​ശ്യ​മു​ണ്ട്. ഇ​തു​കാ​ര​ണ​മാ​ണ് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി​യ​തെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെന്നും ചീഫ് സംക്രട്ടറി പറഞ്ഞു.

Related posts

Leave a Comment