കെ​എ​സ്ആ​ർടി​സിയെ ​ആ​ധു​നി​കവ​ത്ക​രി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു: ടോമിൻ ജെ. ത​ച്ച​ങ്ക​രി

കൊ​ട്ടാ​ര​ക്ക​ര : ജീ​വ​ന​ക്കാ​രു​ടെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​യാ​ൽ ഒ​രു വ​ര്‍​ഷ​ത്തി​ന​കം കെ​എ​സ്​ആ​ര്‍​ടി​സിയെ ​ന​ഷ്ട​ത്തി​ൽ നി​ന്നും ക​ര ക​യ​റ്റാ​നാ​കു​മെ​ന്ന് കെ​എ​സ്ആ​ർടി​സി എം​ഡി ടോ​മി​ൻ ജെ. ​ത​ച്ച​ങ്ക​രി. ജി​ല്ല​യി​ലെ കെ​എ​സ്ആ​ർടിസി ഗാ​രേ​ജ് ജീ​വ​ന​ക്കാ​ർ​ക്കാ​യി കൊ​ട്ടാ​ര​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച യോഗത്തിൽ പ്രസംഗി ക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ട്ടാ​യ്മ​യാ​ണ് കെ​എ​സ്ആ​ർടി​സി എ​ന്ന ചി​ന്ത​യി​ലേ​ക്ക് ഓ​രോ ജീ​വ​ന​ക്കാ​ര​നും മാ​റ​ണം. ചെ​റി​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ബ​സു​ക​ൾ ഓ​ടി​ക്കാ​തെ ഇ​രി​ക്കു​മ്പോ​ൾ ന​ഷ്ടം ന​മു​ക്ക് ത​ന്നെ​യാ​ണ്. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ നി​കു​തി പ​ണ​മാ​ണ് ശ​മ്പ​ള​മാ​യി ന​ൽ​കു​ന്ന​ത്.

ചി​ല ജീ​വ​ന​ക്കാ​രു​ടെ പി​ടി​പ്പ്‌ കേ​ട് കെ​എ​സ്ആ​ർടി​സിയു​ടെ വ​ള​ർ​ച്ച​യെ മു​ര​ടി​പ്പി​ക്കു​ന്നു​ണ്ട്. കെ​എ​സ്ആ​ർടി​സിയെ ​ഒ​രി​ക്ക​ലും ന​ന്നാ​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന വി​ചാ​രം മാ​റ്റു​ക. കെഎസ്ആർടിസിയെ ​ആ​ധു​നി​കവ​ത്ക​രി​ക്കേ​ണ്ടു​ന്ന സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ്. ന​മ്മ​ൾ ഒ​രു​മി​ച്ചാ​ൽ സ്വ​ര്‍​ണം കാ​യ്ക്കു​ന്ന മ​ര​മാ​ക്കി കെഎ​സ്ആ​ർടി​സിയെ ​മാ​റ്റാം.

കെ​എ​സ്ആ​ർടി​സിയി​ൽ ഇ​പ്പോ​ൾ ജീ​വ​ന​ക്കാ​ർ കൂ​ടു​ത​ലാ​ണ്. ജോ​ലി ചെ​യ്യാ​തെ ശ​മ്പ​ളം വാ​ങ്ങു​ന്ന ജീ​വ​ന​ക്കാ​രെ​യെ​ല്ലാം പി​രി​ച്ചു വി​ടും അ​തെ​ത്ര ഉ​ന്ന​ത​രാ​യാ​ലും ന​ട​പ​ടി ഉ​ണ്ടാ​കും.
ജീ​വ​ന​ക്കാ​രു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി കാ​യി​ക മേ​ള സം​ഘ​ടി​പ്പി​ക്കും തീം ​സോ​ങ് പു​റ​ത്തി​റ​ക്കും.

ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വും വ​ള​ർ​ത്താ​ൻ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ത​ച്ച​ങ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു. യാ​ത്ര​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റാ​നും അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​വാ​നും ക​ഴി​ഞ്ഞാ​ൽ അ​ത് കെ​എ​സ് ആ​ർടി​സിയു​ടെ വ​ള​ർ​ച്ച​യ്ക്ക് ഉ​പ​കാ​ര പ്ര​ത മാ​കു​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ അ​റി​വും ആ​ശ​യ​വും അ​റി​യി​ക്കു​വാ​നാ​യി ഐ​ഡി​യ ബോ​ക്സ്‌ എ​ന്ന കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​മെ​ന്നും കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യാ​ണ് വി​ജ​യം കൈ ​വ​രി​ക്കാ​ൻ ശ്ര​മി​ക്കേ​ണ്ട​തും അ​തി​ന് താ​ഴെ ത​ട്ടി​ലും മു​ക​ൾ ത​ട്ടി​ലു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് താ​ൻ ല​ക്ഷ്യ​മിടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

Related posts