ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ​നി​ത​ക​ളു​ടെ ഏ​ക ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ൽ



ഗോ​ൾ​ഡ്കോ​സ്റ്റ്: ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ​നി​ത​ക​ളു​ടെ ഏ​ക ക്രി​ക്ക​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നാ​ലു ദി​വ​സ മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ ര​ണ്ടു ദി​വ​സ​വും മ​ഴ ഭൂ​രി​ഭാ​ഗ സ​മ​യ​വും കൈ​യ​ട​ക്കി​യ​തോ​ടെ ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ ആ​ദ്യ​ത്തെ ഡേ-​നൈ​റ്റ് ടെ​സ്റ്റ് സ​മ​നി​ല​യാ​കു​മെ​ന്ന് ഉ​റ​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ വ​നി​ത​ക​ളു​ടെ സ​ന്പൂ​ർ​ണ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​ണു മ​ത്സ​രം അ​വ​സാ​നി​ച്ച​ത്.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി​യും (127), ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 31 റ​ണ്‍​സും നേ​ടി​യ ഇ​ന്ത്യ​യു​ടെ സ്മൃ​തി മ​ന്ദാ​ന​യാ​ണു ക​ളി​യി​ലെ താ​രം. മൂ​ന്നു ഡി​ക്ല​റേ​ഷ​നു​ക​ൾ ക​ണ്ട അ​വ​സാ​ന ദി​വ​സം ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഒ​ന്പ​തു വി​ക്ക​റ്റി​ന് 241 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്തു.

ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്സ് എ​ട്ടു വി​ക്ക​റ്റി​ന് 377 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ മൂ​ന്നാം ദി​വ​സം ഡി​ക്ല​യ​ർ ചെ​യ്തി​രു​ന്നു. ദീ​പ്തി ശ​ർ​മ (66), താ​നി​യ ഭാ​ട്യ (22) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മൂ​ന്നാം ദി​വ​സം വ​ൻ സ്കോ​റി​ലെ​ത്തി​ച്ച​ത്.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഓ​സ്ട്രേ​ലി​യ​യെ എ​ലി​സ് പെ​റി (68 നോ​ട്ടൗ​ട്ട്), ആ​ഷ്‌​ലി ഗാ​ർ​ഡ്ന​ർ (51), മെ​ഗ് ലാ​ന്നിം​ഗ് (38), താ​ലി​യ മാ​ക്ഗ്ര​ത്ത് (28), എ​ലി​സ ഹീ​ലി (29) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്കു ക​രു​ത്താ​യ​ത്. ഡി​ന്ന​റി​നു പി​രി​ഞ്ഞ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ ഒ​ന്നാം ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്തു. ഇ​ന്ത്യ​ക്കു 136 റ​ണ്‍​സി​ന്‍റെ ലീ​ഡും ല​ഭി​ച്ചു.

പൂ​ജാ വ​സ്ത്രാ​ക്ക​ർ മൂ​ന്നും ജൂ​ല​ൻ ഗോ​സ്വാ​മി, മേ​ഘ്ന സിം​ഗ്, ദീ​പ്തി ശ​ർ​മ എ​ന്നി​വ​ർ ര​ണ്ടു വീ​ത​വും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഇ​ന്ത്യ​ക്കു ഷെ​ഫാ​ലി വ​ർ​മ​യും സ്മൃ​തി മ​ന്ദാ​ന​യും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 70 റ​ണ്‍​സി​ലെ​ത്തി​യ​പ്പോ​ൾ ഈ ​സ​ഖ്യം പി​രി​ഞ്ഞു. 31 റ​ണ്‍​സ് നേ​ടി​യ മ​ന്ദാ​ന​യെ മോ​ളി​നെ​ക്സ് പു​റ​ത്താ​ക്കി. ഗാ​ർ​ഡ്ന​റി​നാ​യി​രു​ന്ന ക്യാ​ച്ച്. യാ​സ്തി​ക ഭാ​ട്യ​യു​ടെ (3) വി​ക്ക​റ്റ് വേ​ഗ​ത്തി​ൽ ന​ഷ്ട​മാ​യി.

മൂ​ന്നാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ടി​ൽ പൂ​നം റൗ​ത്തും ഷെ​ഫാ​ലി വ​ർ​മ​യും 48 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ട് ഇ​ന്ത്യ​യെ നൂ​റു​ക​ട​ത്തി. 52 റ​ണ്‍​സ് നേ​ടി​യ വ​ർ​മ​യെ ജോ​ർ​ജി​യ വാ​ർ​ഹം വി​ക്ക​റ്റി​നു മു​ന്നി​ൽ കു​രു​ക്കി. 41 റ​ണ്‍​സു​മാ​യി റൗ​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. ദീ​പ്തി ശ​ർ​മ​യും (3) പു​റ​ത്താ​യി​ല്ല.

272 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യ്ക്ക് തു​ട​ക്ക​ത്തി​ലേ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ആ​റു റ​ണ്‍​സ് നേ​ടി​യ ഹീ​ലി​യെ ഗോ​സ്വാ​മി ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. ബേ​ത്ത് മൂ​ണി​യു​ടെ വി​ക്ക​റ്റ് വ​സ്ത്രാ​ക്ക​ർ സ്വ​ന്ത​മാ​ക്കി. ലാ​ന്നിം​ഗും (17) പെ​റി​യും (1) ക്രീ​സി​ൽ നി​ൽ​ക്കേ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​രു ക്യാ​പ്റ്റ​ൻ​മാ​രും ത​യാ​റാ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment