ബൈ ​ബൈ ടോ​ണി… വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി ആ​രാ​ധ​ക​ർ

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ 2023-24 സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡ് റ​യ​ൽ ബെ​റ്റി​സു​മാ​യി ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ജ​ർ​മ​ൻ മ​ധ്യ​നി​ര ഇ​തി​ഹാ​സ​മാ​യ ടോ​ണി ക്രൂ​സി​ന്‍റെ ക്ല​ബ് ക​രി​യ​റി​ലെ അ​വ​സാ​ന മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. ടോ​ണി ക്രൂ​സി​ന്‍റെ ഫ്രീ​കി​ക്ക് ബെ​റ്റി​സ് ഗോ​ളി പ​ണി​പ്പെ​ട്ട് ത​ട്ടി​ത്തെ​റി​പ്പി​ച്ചു.

നേ​ര​ത്തേ ത​ന്നെ റ​യ​ൽ ലാ ​ലി​ഗ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഈ ​സീ​സ​ണോ​ടെ ഫു​ട്ബോ​ളി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ടോ​ണി ക്രൂ​സ് പ്ര​ഖ്യാ​പി​ച്ച​താ​ണ്. ബെ​റ്റി​സി​നെ​തി​രാ​യ മ​ത്സ​ര​ശേ​ഷം മാ​ഡ്രി​ഡ് ആ​രാ​ധ​ക​ർ ടോ​ണി ക്രൂ​സി​ന് വി​കാ​ര​നി​ർ​ഭ​ര​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

2024 യു​വേ​ഫ യൂ​റോ ക​പ്പി​ൽ ജ​ർ​മ​നി​ക്കു​വേ​ണ്ടി ക​ളി​ച്ച് ടോ​ണി ക്രൂ​സ് പൂ​ർ​ണ​മാ​യി വി​ര​മി​ക്കും. ക്ല​ബ് ക​രി​യ​റി​ൽ 730 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 67 ഗോ​ളും രാ​ജ്യാ​ന്ത​ര വേ​ദി​യി​ൽ 108 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 17 ഗോ​ളും സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment