വാക്‌സിന്‍ സ്വീകരിക്കാനെത്തിയ രാഖി സാവന്ത് സീന്‍ ആകെ അലമ്പാക്കി ! വീഡിയോ വൈറല്‍…

പൊതുജന ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തുംകാണിക്കാന്‍ മടിയില്ലാത്ത ആളാണ് രാഖി സാവന്ത്. നടി കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനിടെ കാട്ടിക്കൂട്ടിയ ബഹളങ്ങളുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

പേടിച്ച് വലിയ ബഹളമുണ്ടാക്കിയാണ് കക്ഷി വാക്‌സിന്‍ സ്വീകരിക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ മുന്നിലിരിക്കുന്നത് രാഖി സാവന്ത് ആണെന്ന വിചാരമൊന്നും നഴ്‌സിന് ഉണ്ടായിരുന്നില്ല.

കുത്തിവയ്ക്കുമ്പോള്‍ വേദന അറിയാതിരിക്കാന്‍ തന്റെ പുതിയ ആല്‍ബത്തിലെ പാട്ടുപാടിക്കൊണ്ടിരിക്കുകയായിരുന്നു നടി. എന്നാല്‍ കുത്തിവച്ച് കഴിഞ്ഞത് രാഖിയും അറിഞ്ഞില്ല. അത്ര സൂക്ഷമതയോടെയാണ് രാഖിയെ ആ നഴ്‌സ് പരിചരിച്ചത്.

Related posts

Leave a Comment