ഉ​ള്ള​ത് ഉ​ള്ള​ത് പോ​ലെ പ​റ​യു​ന്ന ഗോ​പാ​ൽ​ജി; ചോ​ല ബ​ട്ടൂ​ര ക​ഴി​ക്കൂ…. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാം രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി​യും നേ​ടാം; വൈ​റ​ലായി ബിസിനസ് ട്രിക്ക്

ക​ച്ച​വ​ട​ക്കാ​ർ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി ബി​സി​ന​സ് ട്രി​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഒ​ന്നെ​ടു​ത്താ​ൽ ര​ണ്ട് ഫ്രീ, ​ര​ണ്ടെ​ടു​ത്താ​ൽ നാ​ല് ഫ്രീ ​എ​ന്നി​ങ്ങ​നെ ര​സ​ക​ര​മാ​യ വി​ധ​ത്തി​ലും ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ ഓ​ഫ​റു​ക​ൾ ​കൊടുക്കാ​റു​മു​ണ്ട്.

അ​ത്ത​ര​ത്തി​ലൊ​രു ഓ​ഫ​റി​ന്‍റെ ക​ഥ​യാ​ണ് ഡ​ൽ​ഹി​യി​ലെ ഒ​രു ഹോ​ട്ട​ലി​ൽ നി​ന്ന് പു​റ​ത്ത് വ​രു​ന്ന​ത്. വൈ​വി​ധ്യ​ങ്ങ​ളാ​യ രു​ചി വി​ള​ന്പു​ന്ന നാ​ട് കൂ​ടി​യാ​ണ് ഡ​ൽ​ഹി. ‘ഗോ​പാ​ൽ ജി’ ​എ​ന്ന പേ​രി​ലു​ള്ള ഒ​രു ഭ​ക്ഷ​ണ​ശാ​ല ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി യ​താ​റാ​ക്കി​യ ഡി​ഷും അ​തി​ന്‍റെ പ​ര​സ്യ​വു​മാ​ണ് ഇ​ന്ന് സൈ​ബ​റി​ട​ങ്ങ​ൾ അ​ട​ക്കി വാ​ഴു​ന്ന​ത്.

അ​ത് മ​റ്റൊ​ന്നു​മ​ല്ല, ഞ​ങ്ങ​ളു​ടെ ചോ​ല ബ​ട്ടൂ​ര ക​ഴി​ക്കൂ… നി​ങ്ങ​ളു​ടെ ശ​രീ​ര​ഭാ​രം കു​റ​യ്ക്കൂ…​രോ​ഗ​ങ്ങ​ളി​ൽ നി​ന്ന് മു​ക്തി നേ​ടൂ…  എന്നാണ് ഗോപാൽജിയുടെ പരസ്യം. ത​ങ്ങ​ളു​ടെ ചോല ബട്ടൂര ക​ഴി​ക്കു​ന്ന​തി​ലൂ​ടെ, ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി ന​യി​ക്കാ​നും ക​ഴി​യു​മെ​ന്ന് ഇവർ അ​വ​കാ​ശ​പ്പെ​ടു​ന്നു

ആ​ദി​ത്യ വോ​റ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​വ് ത​ന്‍റെ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ൽ ഇ​തി​ന്‍റെ ചി​ത്രം പ​ങ്കു​വ​ച്ച​തോ​ടെ സൈ​ബ​റി​ട​ങ്ങ​ൾ അ​തേ​റ്റ് പി​ടി​ച്ചു. നി​ങ്ങ​ൾ​ക്കി​ത് ഡ​ൽ​ഹി​യി​ൽ മാ​ത്ര​മേ രു​ചി​ക്കാ​നാ​കൂ… അ​തി​നാ​ൽ ഇ​വി​ടേ​ക്ക് വ​ര​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ വോ​റ മ​റ​ന്നി​ല്ല.

 

 

Related posts

Leave a Comment