വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി വി​ദേ​ശ​ത്തു വച്ചു പീ​ഡി​പ്പി​ച്ച്ഗ​ർ​ഭി​ണി​യാ​ക്കി​; ഇരിക്കൂർ പെൺകുട്ടിയുടെ പ​രാ​തി​യി​ൽ യു​പി സ്വ​ദേ​ശി​ക്കെ​തി​രേ കേ​സ്

ഇ​രി​ക്കൂ​ർ: വി​വാ​ഹവാ​ഗ്ദാ​നം ന​ൽ​കി ദു​ബാ​യി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഉ​ത്ത​ർ പ്ര​ദേ​ശ് സ്വ​ദേ​ശി​ക്കെ​തി​രേ ഇ​രി​ക്കൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

ബ്ലാ​ത്തൂ​ർ ക​ല്യാ​ടി​ന​ടു​ത്തു​ള്ള 35 കാ​രി​യു​ടെ പ​രാ​തി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ന​ദീം ഖാ​നെ(25)​തി​രെയാണ് കേ​സെ​ടു​ത്ത​ത്.

ദു​ബാ​യി​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് യു​വ​തി യു​പി സ്വ​ദേ​ശി​മാ​യി പ​രി​പ​യ​പ്പെ​ടു​ന്ന​ത്. പ​രി​ച​യം മു​ത​ലെ​ടു​ത്ത് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ ശേ​ഷ​മാ​ണ് യു​വ​തി നാ​ട്ടി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​രി​ക്കൂ​ർ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ദി​നേ​ശ​ൻ കൊ​തേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment