വി​നോ​ദയാ​ത്രാസം​ഘ​ത്തി​ന്‍റെ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മറിഞ്ഞു; ബ​സ് മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ത​ങ്ങിനി​ന്ന​തി​നാ​ല്‍ വ​ന്‍ദു​ര​ന്തം ഒ​ഴി​വാ​യി; കുട്ടികളെല്ലാം സുരക്ഷിതർ

അ​ടി​മാ​ലി: വി​നോ​ദ​യാ​ത്രാസം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് നി​യ​ന്ത്ര​ണം തെ​റ്റി താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ചു. മു​ന്‍​വ​ശം താ​ഴേ​ക്ക് ത​ല കു​ത്തി​യ നി​ല​യി​ലാ​യ ബ​സ് മ​ര​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ത​ങ്ങി നി​ന്ന​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ കൊ​ച്ചി -ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ പാ​ത​യി​ല്‍ ആ​റാം മൈ​ലി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ക​ര്‍​ണാ​ട​ക ഗ​വ.​പ്രീ യൂ​ണി​വ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്നു​ള്ള 48 അം​ഗ വി​ദ്യാ​ര്‍​ഥി സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്തു​നി​ന്നു മൂ​ന്നാ​റി​നു വ​രി​ക​യാ​യി​രു​ന്നു ബ​സ്.വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

അ​ടി​മാ​ലി​യി​ല്‍ നി​ന്നെ​ത്തി​യ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘ​വും ഇ​തു​വ​ഴി​യെ​ത്തി​യ വാ​ഹ​ന​യാ​ത്ര​ക്കാ​രും മ​റ്റും ചേ​ര്‍​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റത്തി​റ​ക്കി. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment