വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞു; 30 വിദ്യാർഥികൾക്കു പ​രി​ക്ക് ;മറിഞ്ഞത് 20 അടി താഴ്ചയുള്ള തോ​ട്ടി​ലേ​ക്ക്

വ​ട​ക്കാ​ഞ്ചേ​രി (തൃ​ശൂ​ർ): അ​ക​മ​ല​യി​ൽ വി​നോ​ദ​യാ​ത്ര​യ്ക്കു​പോ​യ ബ​സ് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 30 വിദ്യാർഥിനികൾക്കു പ​രി​ക്കേ​റ്റു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല.

ഇന്നുരാവിലെ ഏഴിനായിരുന്നു അപകടം. പെ​രു​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു വിനോദയാത്ര പോ​കുകയായിരുന്ന ടൂ​റി​സ്റ്റ് ബ​സ് ടോ​റ​സ് ലോ​റി​യെ ഓ​വ​ർ​ടേ​ക്ക് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ റോ​ഡി​ൽ നി​ന്ന് തെ​ന്നി​മ​റി​ഞ്ഞ് അ​ക​മ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ം 20 അടി താഴ്ചയുള്ള തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ബസ് മറിഞ്ഞ ഉടനെ കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനുള്ളിൽ നിന്ന് കുട്ടികളെ പുറത്തെത്തിച്ചത്.

പരിക്കേറ്റ വിദ്യാർഥികളെ ആക്ട്സ് പ്രവർത്തകർ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പെ​രി​ന്ത​ൽ​മ​ണ്ണ ആ​ന​മ​ങ്ങാ​ട് യ​ത്തീം​ഖാ​ന​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

ബ​സി​ൽ 35 പെ​ൺ​കു​ട്ടി​ക​ളും മു​ത​ർ​ന്ന 15 പേ​രു​മ​ട​ക്കം 50 പേ​ർ യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്നു.അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണ്ണൂർ സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു.

വടക്കാഞ്ചേരി പോലീസും, ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് തോട്ടിൽ നിന്ന് ഉയർത്തി.

Related posts

Leave a Comment