ഇനി കൂവിക്കോ..! സ​ദ​സി​ൽ കൂ​വി​യ വി​ദ്യാ​ർ​ഥി​യെ വേ​ദി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി; മൈ​ക്കി​ലൂ​ടെ നാ​ലു​ത​വ​ണ കൂ​വി​പ്പി​ച്ച് ന​ട​ൻ ടൊ​വി​നോ തോ​മ​സ്

മാ​ന​ന്ത​വാ​ടി: സ​ദ​സി​ൽ കൂ​വി​യ വി​ദ്യാ​ർ​ഥി​യെ വേ​ദി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി മൈ​ക്കി​ലൂ​ടെ കൂ​വി​പ്പി​ച്ച് ച​ല​ച്ചി​ത്ര​താ​രം ടൊ​വി​നോ തോ​മ​സ്.

സ​മ്മ​തി​ദാ​യ​ക​രു​ടെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​രി​മാ​താ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച ബ​ഹു​ജ​ന​സം​ഗ​മ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു ടൊ​വി​നോ പ്ര​സം​ഗി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സ​ദ​സി​ൽ​നി​ന്നു കൂ​വ​ൽ. വി​ദ്യാ​ർ​ഥി​യെ സ്റ്റേ​ജി​ലേ​ക്കു വി​ളി​ച്ച ടൊ​വി​നോ മൈ​ക്കി​ലൂ​ടെ കൂ​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ആ​ദ്യം വി​സ​മ്മ​തി​ച്ച വി​ദ്യാ​ർ​ഥി​യെ മൈ​ക്കി​ലൂ​ടെ നാ​ലു​ത​വ​ണ കൂ​വി​പ്പി​ച്ചാ​ണ് താ​രം സ​ദ​സി​ലേ​ക്കു മ​ട​ക്കി​യ​ത്.

Related posts

Leave a Comment