വള്ളിപിടിച്ച് മുന്നറിയിപ്പ് ബോർഡുകൾ..! മുന്നിൽ സ്കൂൾ ഉണ്ടെന്ന  അതിരമ്പുഴ ജംഗ്ഷനിലെ മുന്നറിയിപ്പ് ബോർഡ് കാട് കയറിയ നിലയിൽ; ഹോംഗാർഡിന്‍റെ സേവനം വേണമെന്ന ആവശ്യവുമായി നാട്ടുകാർ

അ​തി​ര​ന്പു​ഴ: സ്കൂ​ൾ പ​രി​സ​ര​ത്തെ സി​ഗ്ന​ൽ ബോ​ർ​ഡു​ക​ൾ കാ​ട് മൂ​ടി. സ്കൂ​ൾ ഉ​ണ്ടെ​ന്നു​ള്ള മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് കാ​ണാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ളും വേ​ഗ​ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​തെ ക​ട​ന്നു പോ​വു​ക​യാ​ണ്. അ​തി​ര​ന്പു​ഴ പ​ള്ളി ജം​ഗ്ഷ​നി​ലാ​ണ് സ്കൂ​ൾ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു കാ​ട് മൂ​ടി​യ​ത്.

പ്ര​ദേ​ശ​ത്തെ നാ​ല് സ്കു​ളു​ക​ളി​ൽ നി​ന്നു​മാ​യി സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത്. എ​ന്നാ​ൽ സ്കൂ​ൾ തു​റ​ന്ന് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കു കാ​ണ​ത്ത​ക്ക വി​ധം ക്ര​മീ​ക​രി​ച്ചി​ട്ടി​ല്ല.

മു​ൻ​പ് ഇ​വി​ടെ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഹന്പ് സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും റോ​ഡ് പു​തു​ക്കി പ​ണി​ത​പ്പോ​ൾ അ​ത് ഇ​ല്ലാ​താ​യി. ഏ​റ്റു​മാ​നൂ​ർ – മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ധാ​ന റോ​ഡ് ആ​യ​തി​നാ​ൽ ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നും ലോ​ഡു​മാ​യി വ​രു​ന്ന വ​ലി​യ ലോ​റി​ക​ളും, ആം​ബു​ല​ൻ​സു​ക​ളും ,നൂ​റ് ക​ണ​ക്കി​ന് ബ​സു​ക​ളും ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​വ​യു​ടെ ഒ​ന്നും വേ​ഗ​ം നി​യ​ന്ത്രി​ക്കാ​നു​ള്ള സം​വി​ധാ​നം ഇ​വി​ടെ ഇ​ല്ല.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഏ​റ്റൂ​മാ​നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ പ്ര​ത്യേ​ക നി​ർ​ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഏ​റ്റൂ​മാ​നൂ​ർ പ്രൈ​വ​റ്റ് ബ​സ് സ്റ്റാൻ​ഡി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ വ​ലി​യ ശ​ബ്ദ​മു​ള്ള ഹോ​ണു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ളി​ൽ സ്ഥാ​പി​ക്കു​ന്ന വ​ലി​യ ശ​ബ്ദം പു​റ​പ്പെ​ടു​വി​ക്കു​ന്ന സ്പീ​ക്ക​റു​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.സ്കൂ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടെ ഹോം ​ഗാ​ർ​ഡി​ന്‍റെ​യോ പോ​ലീ​സി​ന്‍റെ​യോ സേ​വ​ന​ങ്ങ​ളു​മി​ല്ല.

Related posts