ഹ​മാ​സി​ന് ക്രി​പ്‌​റ്റോ രൂ​പ​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം; ചി​ല അ​ക്കൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യി ഇ​സ്ര​യേ​ല്‍

ടെ​ല്‍ അ​വീ​വ്: യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ട​യി​ല്‍ ഹ​മാ​സി​ന് ക്രി​പ്‌​റ്റോ ക​റ​ന്‍​സി​യു​ടെ രൂ​പ​ത്തി​ല്‍ സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന സൂ​ച​ന. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല ക്രി​പ്‌​റ്റോ അ​ക്കൗ​ണ്ടു​ക​ള്‍ ഇ​സ്ര​യേ​ല്‍ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്.

തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ള്‍​ക്ക​ട​ക്കം ഇ​ത്ത​ര​ത്തി​ല്‍ ക്രി​പ്‌​റ്റോ രൂ​പ​ത്തി​ലു​ള്ള ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വ​ന്ന​ത്. ബ്ലോ​ക്ക് ചെ​യി​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ ക​റ​ന്‍​സി​യാ​ണ് ക്രി​പ്‌​റ്റോ എ​ന്ന​ത്.

ഹ​മാ​സി​ന് ഇ​ത്ത​രം ക​റ​ന്‍​സി വ​ഴി സ​ഹാ​യം ല​ഭി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യ്ക്ക് പി​ന്നാ​ലെ വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ എം​പി​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​താ​ണ് മി​ക്ക ക്രി​പ്‌​റ്റോ ഇ​ട​പാ​ടു​ക​ളും ന​ട​ക്കു​ന്ന​ത്.

വ്യാ​ജ വി​ലാ​സം സൃ​ഷ്ടി​ച്ച് വ​രെ ക്രി​പ്‌​റ്റോ ക​റ​ന്‍​സി​ക​ള്‍ ത​യ​റാ​ക്കു​ന്നു​വെ​ന്നും നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ അ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​വ​യു​ടെ വി​നി​മ​യം ത​ട​യു​ക എ​ന്ന​ത് ഏ​റെ പ്ര​യാ​സ​മേ​റി​യ ഒ​ന്നാ​ണ്.

തീ​വ്ര​വാ​ദി​ക​ളു​ടെ​യ​ട​ക്കം ധ​ന ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി ക്രി​പ്‌​റ്റോ​യെ ഉ​പ​യോ​ഗി​ക്കു​മെ​ന്നും ഇ​വ​ര്‍ ഇ​തി​നെ സു​ര​ക്ഷി​ത സം​വി​ധാ​ന​മാ​യി കാ​ണു​മെ​ന്നും ആ​ഗോ​ള ഏ​ജ​ന്‍​സി​യാ​യ ഫി​നാ​ന്‍​ഷ്യ​ല്‍ ആ​ക്ഷ​ന്‍ ടാ​സ്‌​ക് ഫോ​ഴ്‌​സി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

Leave a Comment