വേണാടും പോയി, ജനശതാബ്ദിയും പോയി… ഇനി ഓടാൻ ട്രെയിനുകൾ ഒന്നുമില്ല; കോട്ടയത്തുകാരുടെ ദുരിതം കൂടി’


കോ​ട്ട​യം: കോ​വി​ഡ് മാ​ന്ദ്യ​ത്തെ​ത്തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ കു​റ​വു വ​ന്ന​തി​നാ​ൽ നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വേ​ണാ​ട്, ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ളും നി​ർ​ത്ത​ലാ​ക്കാ​ൻ റെ​യി​ൽവേ നി​ർ​ദേ​ശം.

ഈ ​മാ​സാ​വ​സാ​നം സ​ർ​വീ​സ് നി​ർത്തു​ന്ന​തോ​ടെ കോ​ട്ട​യം റൂ​ട്ടി​ൽ ഒ​രു യാ​ത്രാ ട്രെ​യി​ൻ​പോ​ലും ഇ​ല്ലാ​താ​കും. നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​രം- എ​റ​ണാ​കു​ളം (വേ​ണാ​ട്), ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ൻ​ശ​താ​ബ്ദി ട്രെ​യി​നു​ക​ളാ​ണ് കോ​ട്ട​യം വ​ഴി​യു​ള്ള​ത്.

ഇ​തി​നു പു​റ​മേ ആ​ല​പ്പു​ഴ വ​ഴി​യു​ള്ള കോ​ഴി​ക്കോ​ട്- തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സും നി​റു​ത്ത​ലാ​ക്കാ​നാ​ണ് റെ​യി​ൽ​വേ തീ​രു​മാ​നം. മൂ​ന്നു ട്രെ​യി​നു​ക​ളി​ലും സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 23 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് നി​ല​വി​ൽ യാ​ത്ര​ക്കാ​രു​ള്ള​ത്.

നി​ല​വി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​റ​ണാ​കു​ളം-​നി​സാ​മുദീ​ൻ കു​ർ​ള എ​ക്സ്പ്ര​സും എ​റ​ണാ​കു​ളം- ലോ​ക്മാ​ന്യ​തി​ല​ക് തു​രാ​ന്തോ വീ​ക്കി​ലി എ​ക്സ്പ്ര​സും തു​ട​രും. ഗു​ഡ്സ് ട്രെ​യി​നു​ക​ൾ ലാ​ഭ​ത്തി​ലാ​യ​തി​നാ​ൽ തു​ട​ർ​ന്നും സ​ർ​വീ​സ് ന​ട​ത്തും.

Related posts

Leave a Comment