യാത്രക്കാർ ശ്രദ്ധിക്കുക..! സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ട്രെ​യി​ൻ നി​യ​ന്ത്ര​ണം; ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ളുടെ വിവരങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പൂ​ങ്കു​ന്നം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് ട്രെ​യി​ൻ ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​കോ​ട്ട​യം-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ഞാ​യ​റാ​ഴ്ച റ​ദ്ദാ​ക്കി.

ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ: തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ന്‍റ​ർ​സി​റ്റി ശ​നി​യാ​ഴ്ച എ​റ​ണാ​കു​ള​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും. ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ർ​സി​റ്റി(16341) ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ള​ത്തു നി​ന്നാ​യി​രി​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കു​ക.

എ​റ​ണാ​കു​ളം-​ഷൊ​ർ​ണൂ​ർ, കോ​യ​ന്പ​ത്തൂ​ർ-​തൃ​ശൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ശ​നി​യാ​ഴ്ച​യും ഷൊ​ർ​ണൂ​ർ-​എ​റ​ണാ​കു​ളം, തൃ​ശൂ​ർ-​ക​ണ്ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ ഞാ​യ​റാ​ഴ്ച​യും തൃ​ശൂ​രി​നും ഷൊ​ർ​ണൂ​രി​നു​മി​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ മെ​യി​ൽ ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ വൈ​കി ഉ​ച്ച​ക​ഴി​ഞ്ഞ് 3.55 നേ ​സ​ർ​വീ​സ് ആ​രം​ഭി​ക്കൂ. ഇ​തി​നു പു​റ​മെ മു​ള​ങ്കു​ന്ന​ത്തു​കാ​വ്-​പൂ​ങ്കു​ന്നം-​തൃ​ശൂ​ർ സെ​ക്ഷ​നി​ൽ ഞാ​യ​റാ​ഴ്ച മാം​ഗ​ളൂ​ർ-​തി​രു​വ​ന​ന്ത​പു​രം മ​ല​ബാ​ർ എ​ക്സ്പ്ര​സ്, അ​ജ്മീ​ർ-​എ​റ​ണാ​കു​ളം മ​രു​സാ​ഗ​ർ എ​ക്സ്പ്ര​സ് എ​ന്നി​വ അ​ര​മ​ണി​ക്കൂ​ർ പി​ടി​ച്ചി​ടും.

മും​ബൈ-​ക​ന്യാ​കു​മാ​രി 40 മി​നി​റ്റും ബാം​ഗ​ളൂ​ർ-​കൊ​ച്ചു​വേ​ളി 50 മി​നി​റ്റും ഹ​സ്ര​ത് നി​സാ​മു​ദ്ദീ​ൻ-​തി​രു​വ​ന​ന്ത​പു​രം 30 മി​നി​റ്റും കാ​ര​യ്ക്ക​ൽ-​എ​റ​ണാ​കു​ളം ഒ​രു മ​ണി​ക്കൂ​ർ 50 മി​നി​റ്റും പി​ടി​ച്ചി​ടും.

ചെ​ന്നൈ സെ​ൻ​ട്ര​ൽ-​ആ​ല​പ്പു​ഴ അ​ര​മ​ണി​ക്കൂ​ർ, തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ലാ​പു​രം 20 മി​നി​റ്റ്, കൊ​ച്ചു​വേ​ളി-​മാം​ഗ​ളൂ​ർ 30 മി​നി​റ്റ്, തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ സെ​ൻ​ട്ര​ൽ 30 മി​നി​റ്റ്, കൊ​ച്ചു​വേ​ളി-​നി​ല​ന്പൂ​ർ 30 മി​നി​റ്റ്, തി​രു​വ​ന​ന്ത​പു​രം-​മാം​ഗ​ളൂ​ർ 30 മി​നി​റ്റ്, തി​രു​വ​ന​ന്ത​പു​രം-​മ​ധു​ര 30 മി​നി​റ്റ്, പു​ന​ലൂ​ർ-​ഗു​രു​വാ​യൂ​ർ 20 മി​നി​റ്റ് എ​ന്നി​ങ്ങ​നെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​യി​ടു​ന്ന ട്രെ​യി​നു​ക​ളു​ടെ വി​വ​രം.

Related posts