രേഖകൾ തിരുത്തി പ്രായപൂർത്തിയാക്കി; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബാ​ല​വേ​ല​യ്ക്കാ​യി പെ​ണ്‍​കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച ഏ​ജ​ന്‍റ് പി​ടി​യി​ല്‍

തൃ​ശൂ​ർ: ബാ​ല​വേ​ല​യ്ക്കാ​യി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച ഏ​ജ​ന്‍റ് പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി​യാ​യ നാ​ഗേ​ന്ദ്ര​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ജ​രേ​ഖ​ക​ളു​മാ​യാ​ണ് 18 കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത്. ഛത്തീ​സ്ഗ​ഡ്, ഒ​ഡീ​ഷ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ട്ടി​ക​ളെ എ​ത്തി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ളെ തൃ​ശൂ​രി​ലെ റെ​സ്ക്യൂ ഹോ​മി​ലേ​ക്ക് മാ​റ്റി.

തൃ​ശൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച കു​ട്ടി​ക​ളെ ക​ണ്ട് സം​ശ​യം തോ​ന്നി​യ ചൈ​ല്‍​ഡ് ലൈ​ന്‍ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ഏ​ജ​ന്‍റി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്താ​യ​ത്. ഏ​ജ​ന്‍റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts