ട്രെ​യി​നു​ക​ളി​ൽ ഇ​ത​ര ​സം​സ്ഥാ​ന​ക്കാ​രു​ടെ വി​ള​യാ​ട്ടം; കണ്ണടച്ച് റെ​യി​ൽ​വേ; റി​സ​ർ​വേ​ഷ​ൻ യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റു​കി​ട്ടാ​ൻ പെ​ടാ​പ്പാ​ട്


കോ​ഴി​ക്കോ​ട്: ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ട്രെ​യി​നു​ക​ളി​ലെ സീ​റ്റു​ക​ൾ കൈ​യ​ട​ക്കി ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ. റി​സ​ർ​വ് ചെ​യ്ത​ സീറ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പോലും പെ​ടാ​പ്പാ​ടുപെ​ട​ണം.

ആ​ർ​പി​എ​ഫും ടി​ടി​ആ​റും ഇ​വ​രു​ടെ സം​ഘ​ടി​ത ശ​ക്തി​ക്കു മു​ന്നി​ൽ പലപ്പോഴും നി​ശ​ബ്ദ​രാ​വു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചെ​ന്നൈ​യി​ൽനി​ന്ന് ചേ​ർ​ത്ത​ല​യി​ലേ​ക്കുള്ള ധ​ൻ​ബാ​ദ്-​ആ​ല​പ്പി എ​ക്സ്പ്ര​സി​ലെ യാ​ത്രക്കാരി ഫേ​സ്ബു​ക്ക് ലൈ​വി​ലെ​ത്തി റി​സ​ർ​വ് ചെ​യ്ത സീ​റ്റു കി​ട്ടാ​നു​ണ്ടാ​യ ബു​ദ്ധി​മു​ട്ടുകളെക്കുറിച്ചും ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ സൃ​ഷ്ടി​ക്കു​ന്ന ഭീ​ക​രാ​വ​സ്ഥ​യെക്കുറിച്ചും വി​വ​രി​ച്ചി​രു​ന്നു.

ഇ​വ​രു​ടെ ശ​ല്യം മൂ​ലം സ്ത്രീ​ക​ൾ​ക്ക് ശുചിമുറികളിൽ പോലും പോകാ​ൻ കഴിയാത്ത അ​വ​സ്ഥ​യാ​ണ്. മി​ക്ക ട്രെ​യി​നു​ക​ളി​ലും ഇ​താ​ണ​വ​സ്ഥ. ര​ണ്ടു ക​ന്പാ​ർ​ട്ടു​മെ​ന്‍റു​ക​ൾ മു​ഴു​വ​ൻ കൈ​യ​ട​ക്കി​യി​ട്ടും റെ​യി​ൽ​വേ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ടാ​യി​ട്ടു​ണ്ട്.

കഴിഞ്ഞ ദീ​പാ​വ​ലിക്കു രാ​വി​ലെ എ​ട്ടു​മ​ണി​യോ​ടെ എ​റ​ണാ​കു​ളം സൗ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​രു​സാ​ഗ​ർ എ​ക്സ്പ്ര​സി​ലാ​ണ് ര​ണ്ടു ജ​ന​റ​ൽ കോ​ച്ചു​ക​ൾ അ​ജ്മീ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ കൈ​യ​ട​ക്കി​യ​ത്.

ക​ളി​ച്ചെ​ണ്ട ഉ​ണ്ടാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന മ​ര​ത്ത​ടി​ക​ൾ ആ​ണ് ഇ​വ​ർ ര​ണ്ടു ബോ​ഗി​ക​ളി​ലാ​യി കു​ത്തി​നി​റ​ച്ച​ത്. ല​ഗേ​ജ് ക​ന്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും സീ​റ്റു​ക​ൾ​ക്ക​ടി​യി​ലും കാ​ൽ നീ​ട്ടി​വ​യ്ക്കാ​ൻ പോ​ലും സൗ​ക​ര്യ​മി​ല്ലാ​തെ ഇ​വ​ർ കു​ത്തി നി​റ​ച്ചി​രു​ന്നു.

ട്രെയിൻ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ആ​ർ​പി​എ​ഫ് ഓ​ഫീ​സി​ലെ​ത്തി പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും അ​പ്പോ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന വ​നി​താ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ പ​റ​ഞ്ഞ​ത് അ​വ​ർ സം​ഘ​ടി​ത ഗ്രൂ​പ്പാ​ണെ​ന്നും അ​വ​രെ എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നു​മാ​ണ്.

റി​സ​ർ​വ് ചെ​യ്യു​ന്നവർക്ക് സുഗമായി യാ​ത്ര​ചെ​യ്യാ​നു​ള്ള സം​വി​ധാ​ന​മെ​ങ്കി​ലും ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ആ​ർ​പി​എ​ഫ്, ടി​ടി​ആ​ർ ഉദ്യോഗസ്ഥർ കർശന നടപടി സ്വീകരിച്ചാൽ ​ട്രെയിനുകളിൽ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രുടെ വിളയാട്ടം അവസാനിപ്പി ക്കാൻ കഴിയും.

Related posts

Leave a Comment