വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ; ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്


കോ​ഴി​ക്കോ​ട്: വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ​ക്കെ​തി​രേ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ്എം​വി​ഡി മു​ന്ന​റി​യി​പ്പ്.

കൊ​ല്ല​ത്തു​നി​ന്നു കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ വാ​ഹ​നം നി​ല​മ്പൂ​ർ പ​രി​ധി​യി​ൽ ഉ​ണ്ട് എ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ലോ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ നി​ന്നു കു​റ്റം കൃ​ത്യം ചെ​യ്യാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ച്ച​താ​യി സം​ശ​യി​ക്കു​ന്ന ന​മ്പ​റി​ൽ ഉ​ള്ള ഒ​രു വാ​ഹ​നം മ​ല​പ്പു​റ​ത്ത് നി​ല​മ്പൂ​രി​ലു​ണ്ടെ​ന്നു ക​ണ്ടെ​ത്തി.

എ​ന്നാ​ൽ ആ ​കാ​റ​ല്ല കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്നും കാ​റി​ന്‍റെ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു കാ​റി​ലാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും എം​വി​ഡി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വാ​ഹ​ന​പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ടു സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്നു.

രാ​ജ്യ​ത്ത് 2019 ഏ​പ്രി​ൽ ഒ​ന്നി​ന് ശേ​ഷം ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വാ​ഹ​ന​ങ്ങ​ൾ​ക്കും അ​തി സു​ര​ക്ഷാ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ (HSRP)ആ​ണ് ഉ​ള്ള​ത്. ദ​യ​വാ​യി അ​ത് ഇ​ള​ക്കി മാ​റ്റു​ക​യോ, പ​ക​രം ഫാ​ൻ​സി ന​മ്പ​ർ പ്ലേ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ക​യോ ചെ​യ്യ​രു​ത്.

വാ​ഹ​ന​ത്തി​ന്‍റെ നി​റം അ​ന​ധി​കൃ​ത​മാ​യി മാ​റ്റു​ന്ന​ത് കു​റ്റ​ക​രം ആ​ണ്.​ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​ഴി, നി​ങ്ങ​ളു​ടെ കൈ​വ​ശം ഇ​ല്ലാ​ത്ത , നി​ങ്ങ​ൾ​ക്ക് അ​റി​യാ​ത്ത ഒ​രു വാ​ഹ​ന​ത്തി​ന്‍റെ പി​ഴ നോ​ട്ടീ​സ് നി​ങ്ങ​ൾ​ക്കു ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള എംവിഡി അല്ലങ്കിൽ പോ​ലീ​സ് അ​ധി​കാ​രി​ക​ളു​മാ​യി ബ​ന്ധ​പ്പെടുക. ​കാ​ര​ണം നി​ങ്ങ​ളു​ടെ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ പ്ലേ​റ്റ് ഘ​ടി​പ്പി​ച്ചു മ​റ്റൊ​രു വാ​ഹ​നം ഓ​ടു​ന്നു​ണ്ട് എ​ന്നാ​ണ് അ​ത് അ​ര്‍​ഥമാ​ക്കു​ന്ന​തെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment