അപരിചിതരേ അകറ്റി നിർത്തൂ..! അ​മ്മ​യ്ക്കും മ​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ചാ​യ ന​ൽ​കി കൊ​ള്ള​യ​ടി​ച്ച​ത് കോയമ്പത്തൂരിൽ വെച്ച്;  ഇവർ പാലക്കാട്ട് ഇറങ്ങിയതായി യാത്രക്കാർ; മൊബൈയിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നു

കോ​ട്ട​യം: ശ​ബ​രി എ​ക്സ്പ്ര​സി​ൽ അ​മ്മ​യ്ക്കും മ​ക​ൾ​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​യ ചാ​യ ന​ൽ​കി കൊ​ള്ള​യ​ടി​ച്ച​ത് ത​ത്കാ​ൽ റി​സ​ർ​വേ​ഷ​നി​ൽ ട്രെ​യി​നി​ൽ ക​യ​റി​യ മൂ​വ​ർ സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് നി​ഗ​മ​നം. ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ അ​ഞ്ച​ൽ​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ൽ ഷീ​ലാ സെ​ബാ​സ്റ്റ്യ​ൻ(58)​, മ​ക​ൾ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ൻ(20) എ​ന്നി​വ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ശ​ബ​രി എ​ക്സ്പ്ര​സി​ൽ ആ​ലു​വ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രും ക​വ​ർ​ച്ച​യ്ക്കി​ര​യാ​യ​ത്. കോ​യ​ന്പ​ത്തൂ​രി​ൽ വ​ച്ചാ​ണ് ഷീ​ല​യേയും മ​ക​ളെ​യും ക​വ​ർ​ച്ച​ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് മൂ​വ​ർ സം​ഘം പാ​ല​ക്കാ​ട്ട് ഇ​റ​ങ്ങി​യ​താ​യും കം​പാ​ർ​ട്ട്മെ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

റി​സ​ർ​വേ​ഷ​ൻ ചാ​ർ​ട്ടി​ലെ ഇ​വ​രു​ടെ മേ​ൽ​വി​ലാ​സം വ്യാ​ജ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. മൂ​വ​ർ സം​ഘ​ത്തി​ലെ ഒ​രാ​ളാ​യി​രു​ന്നു ഇ​വ​രു​മാ​യി ച​ങ്ങാ​ത്തം കൂ​ടി​യ​തും ചാ​യ വാ​ങ്ങി ന​ൽ​കി​യ​തെ​ന്നും പോ​ലീ​സ് പ​റഞ്ഞു. മ​റ്റു ര​ണ്ടു​പേ​ർ മോ​ഷ​ണ​ത്തി​ന് കൂ​ടെ നി​ന്ന​താ​യി​ട്ടാ​ണ് ക​രു​തു​ന്ന​ത്. ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത കേ​ന്ദ്ര​വും ബു​ക്ക് ചെ​യ്ത ആ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റും പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്.

ഷീ​ല​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഇ​​രു​വ​രു​ടെ​യും പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 18,000രൂ​പ, മാ​ല, മോ​തി​രം, ക​മ്മ​ൽ, പാ​ദ​സ്വ​രം, പ​ഴ്സു​ക​ൾ, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ശ​ബ​രി എ​ക്സ്പ്ര​സ് കോ​ട്ട​യ​ത്ത് എ​ത്തി​യ​പ്പോ​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഇ​രു​വ​രെ​യും റെ​യി​ൽ​വേ പോ​ലീ​സാ​ണു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​വ​രു​ടെ മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ണു​ക​ൾ സൈ​ബ​ർ സെ​ല്ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts