പാ​സ​ഞ്ച​ർ ഒ​ന്നോ​ടി​ക്ക്വോ…? കേ​ന്ദ്ര മ​ന്ത്രി​ക്ക് നി​വേ​ദ​നം; സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല

തൃ​ശൂ​ർ: ആ​യി​ര​ക്ക​ണ​ക്കി​ന് ജോ​ലി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രു​മൊ​ക്കെ കാ​ത്തി​രി​ക്കു​ക​യാ​ണ് പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സ് എ​ന്നു തു​ട​ങ്ങു​മെ​ന്ന​റി​യാ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് തൃ​ശൂ​ർ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ തൃ​ശൂ​രി​ലെ​ത്തി​യ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ക​ണ്ടു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന​ക​ത്ത് സാ​ധാ​ര​ണ പാ​സ​ഞ്ച​ർ, മെ​മു ട്രെ​യി​നു​ക​ൾ ആ​രം​ഭി​യ്ക്കു​വാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി റെ​യി​ൽ​വേ​യ്ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​കൃ​ഷ്ണ​കു​മാ​ർ കേ​ന്ദ്ര സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് നി​വേ​ദ​നം ന​ൽ​കി.

ദൈ​നം​ദി​ന യാ​ത്ര​യ്ക്ക് പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​യ്ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ക്ലേ​ശ​ങ്ങ​ൾ പ​രി​ഹ​രി​യ്ക്കു​ന്ന​തി​ന് റെ​യി​ൽ​വേ മ​ന്ത്രി​യു​മാ​യി സം​സാ​രി​യ്ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചു.

Related posts

Leave a Comment