ഡ​യ​മ​ണ്ട്, സ്വ​ർ​ണം..! മ​ല​ബാ​ർ, ചെ​ന്നൈ ട്രെ​യി​നു​ക​ളി​ൽ വ​ൻ ക​വ​ർ​ച്ച; ക​വ​ർ​ച്ച​ക്കി​ര​യാ​യ​ത് ക​ണ്ണൂ​രി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കു​ടും​ബം; താലിമാലയും കൊണ്ടുപോയി

ക​ണ്ണൂ​ർ: ട്രെ​യി​നു​ക​ളി​ൽ വ​ൻ ക​വ​ർ​ച്ച. ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ലും തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മ​ല​ബാ​ർ എ​ക്സ്പ്ര​സി​ലു​മാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​ന്നൈ-​മം​ഗ​ളൂ​രു സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ചെ​ന്നൈ ഐ​നാ​വാ​രം സ്വ​ദേ​ശി പൊ​ന്നി​മാ​ര​ന്‍റെ ഡ​യ​മ​ണ്ട്, സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 15 ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ർ​ന്ന​ത്.

ക​ണ്ണൂ​രി​ലെ ഒ​രു വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന​താ​യി​രു​ന്നു ചെ​ന്നൈ​യി​ൽ നി​ന്നും പൊ​ന്നി​മാ​ര​നും കു​ടും​ബാം​ഗ​ങ്ങ​ളും. സെ​ക്ക​ൻ​ഡ് എ​സി​യി​ലാ​യി​രു​ന്നു ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ബാ​ഗി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച ഒ​രു ഡ​യ​മ​ണ്ട് നെ​ക്‌​ലൈ​സ്, സ്റ്റ​ഡ്, വ​ള​ക​ൾ, സ്വ​ർ​ണ​ത്തി​ന്‍റെ വാ​ച്ച്, മോ​തി​ര​ങ്ങ​ൾ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ഷൊ​ർ​ണൂ​രി​നും കോ​ഴി​ക്കോ​ടി​നും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു.

പൊ​ന്നി​മാ​ര​ൻ ക​ണ്ണൂ​ർ റെ​യി​ൽ​വേ എ​സ്ഐ സു​രേ​ന്ദ്ര​ൻ ക​ല്യാ​ട​ന് പ​രാ​തി ന​ൽ​കി. ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പോ​ലീ​സി​നു പ​രാ​തി കൈ​മാ​റു​ക​യും ചെ​യ്തു.

തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു മ​ല​ബാ​ർ എ​ക്സ്പ്ര​സി​ന്‍റെ എ ​വ​ൺ കോ​ച്ചി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കാ​ഞ്ഞ​ങ്ങാ​ട് പു​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ പ്ര​വീ​ണ​യു​ടെ താ​ലി​മാ​ല​യ​ട​ക്കം ഒ​ൻ​പ​ത​ര പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ഏ​ക​ദേ​ശം മൂ​ന്നു​ല​ക്ഷം രൂ​പ ക​ണ​ക്കാക്കു​ന്നു.​ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന പ്ര​വീ​ണ നെ​ടു​ന്പാ​ശേ​രി എ​യ​ർ​പോ​ർ​ട്ടി​ൽ വി​മാ​ന​മി​റ​ങ്ങി അ​ങ്ക​മാ​ലി​യി​ൽ നി​ന്നു ട്രെ​യി​നി​ൽ കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ടി​നു വ​ട​ക​ര​യ്ക്കു​മി​ട​യി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നു സം​ശ​യി​ക്കു​ന്നു. ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന് പ​രാ​തി ന​ല്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment