ബോള്‍ഡായി പെരുമാറുന്നവരെല്ലാം ക്രൂരസ്വഭാവമുള്ളവരല്ല! അവരൊരു അസാധാരണയായ സ്ത്രീയാണെന്ന് അന്ന് മനസിലായി; രഞ്ജിനി ഹരിദാസിനെക്കുറിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ ഗൗരി വെളിപ്പെടുത്തുന്നു

അവതരണ മികവിലൂടെ ആരാധകരെയും ഒപ്പം നിരൂപകരെയും സമ്പാദിച്ചയാളാണ് രഞ്ജിനി ഹരിദാസ്. കുറിക്കു കൊള്ളുന്ന മറുപടി പറയാനുള്ള അവരുടെ കഴിവാണ് മിനിസ്‌ക്രിനിലും പുറത്തും സ്റ്റേജുകളില്‍ രഞ്ജിനിയെ താരമാക്കിയത്. ആരെയും കൂസാതെ സ്വന്തം അഭിപ്രായം തുറന്നു പറയുന്നതുകൊണ്ടുതന്നെ രഞ്ജിനിയ്ക്ക് വിമര്‍ശകരും ഏറെയാണ്. രഞ്ജിനിയെ പോലെ ബോള്‍ഡായി പെരുമാറുന്നവരെല്ലാം ക്രൂരസ്വഭാവമുള്ളവരല്ലെന്ന് രഞ്ജിനിയില്‍ നിന്ന് തനിക്കുണ്ടായ ഒരനുഭവം പങ്കുവച്ചട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും ആക്ടിവിസ്റ്റുമായ ഗൗരി സാവിത്രി.

ഒരു പരിപാടിക്കിടെയുണ്ടായ അനുഭവമാണ് രഞ്ജിനിയോടുള്ള തന്റെ ഇഷ്ടം വര്‍ധിപ്പിച്ചതെന്ന് ഗൗരി പറയുന്നു. ചടങ്ങു കഴിഞ്ഞു മടങ്ങാന്‍ നേരത്തായിരുന്നു രഞ്ജിനിയെ കണ്ടത്, ഒരുനിമിഷത്തെ ആവേശത്തില്‍ ഫോട്ടോ എടുത്തോട്ടെ എന്നു ചോദിക്കുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ രഞ്ജിനിക്കൊപ്പം ഉണ്ടായിരുന്ന ഒരാള്‍ അപമാനിക്കുന്ന രീതിയിലാണ് തന്നോടു പെരുമാറിയത് പരുഷമായി പെരുമാറിയതു കൂടാതെ ചെറുതായി തള്ളുകയും ചെയ്തു. പക്ഷേ പെട്ടെന്നു തന്നെ രഞ്ജിനി ഇടപെടുകയും അയാളെ ശാസിച്ച് ഒന്നിച്ചു നിന്നു ഫോട്ടോ എടുക്കാം എന്നു പറയുകയുമായിരുന്നുവെന്ന് ഗൗരി പറയുന്നു. ആ നിമിഷത്തോടെ താന്‍ രഞ്ജിനിയുടെ വലിയ ഫാന്‍ ആയെന്നും ഗൗരി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗൗരി ഇക്കാര്യം വ്യക്തമാക്കിയത്. ഗൗരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

”She is a Lady with Attitude and Kindness and that’s why I adore her.#RanjiniHaridas. എനിക്കു തോന്നുന്നു ഞാന്‍ ഒട്ടും focused അല്ലാതെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഇതാദ്യമായായിരിക്കും. CIAL Convention Centre-se function ധാരാളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതില്‍ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. പക്ഷെ ചടങ്ങു കഴിഞ്ഞു തിരികെ മടങ്ങാന്‍നേരമാണ് ജഡ്ജിങ് പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ് അതുവഴി കടന്നുപോകുന്നത്.

സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന, തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ എനിക്കിഷ്ടമാണ്. ഒരു നിമിഷത്തെ ആവേശത്തില്‍ ഞാന്‍ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാള്‍, പേര് പറയുന്നില്ല, (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യക്തി ) അയാള്‍ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഞാന്‍ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം.

പക്ഷേ പെട്ടെന്നു തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്റെ കയ്യില്‍ സ്‌നേഹപൂര്‍വ്വം പിടിച്ചുകൊണ്ട് അല്‍പ്പനേരം ചിലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത്‌പോലെയല്ല മനുഷ്യര്‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിനഹൃദയര്‍ ആകണമെന്നില്ല. നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാന്‍ അവരുടെ ഫാന്‍ ആയി മാറി. തീര്‍ച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്. I respect her!”

Related posts