പ്രതികാരം സ്വന്തം കുടുംബത്തോട്..! ചോദിച്ച പ​ണം ന​ൽ​കി​യി​ല്ല; സ്വ​ന്തം വീ​ട് സു​ഹൃ​ത്തി​നൊ​പ്പം ചേ​ർ​ന്ന് അടിച്ചു തകർത്തു; പ്രതികളായ അനൂപൂം ഷാജിയും കൊലക്കേസ് പ്രതികളെന്ന് പോലീസ്

പേ​രൂ​ർ​ക്ക​ട: ചോ​ദി​ച്ച പ​ണം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ വീ​ട്ടു​കാ​രോ​ടു മ​ക​ൻ വി​രോ​ധം തീ​ർ​ത്ത​ത് സു​ഹൃ​ത്തി​നൊ​പ്പം ചേ​ർ​ന്ന് സ്വ​ന്തം വീ​ട് അ​ടി​ച്ചു​ത​ക​ർ​ത്തു​. ചെ​ട്ടി​വി​ളാ​കം നെ​ടു​ന്പ്രം ലെ​യി​നി​ൽ ഭു​വ​ന​ച​ന്ദ്ര​ന്‍റെ വീ​ടാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ മ​ക​ൻ അ​നൂ​പും കൊ​ല​ക്കേ​സ് പ്ര​തി​യും അ​നൂ​പി​ന്‍റെ സു​ഹൃ​ത്തു​മാ​യ അ​ജേ​ഷും ചേ​ർ​ന്ന് ക​ഴി​ഞ്ഞ 18നാ​ണ് വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. എ​സ്ഐ ആ​ർ.​എ​സ്. ശ്രീ​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​നൂ​പി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.

അ​നൂ​പി​ന്‍റെ സു​ഹൃ​ത്ത് അ​ജേ​ഷ്, ക​ണ്ണാ​ടി ഷാ​ജി വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​ക്ഷി​ക്ക​പ്പെ​ട്ട് അ​ടു​ത്ത​കാ​ല​ത്താ​ണ് ഇ​റ​ങ്ങി​യ​ത്. അ​ജേ​ഷി​നാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പേ​രൂ​ർ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു.

Related posts