കാട്ടില്‍ മഴ പെയ്തതോടെ നാടുകാണാനിറങ്ങി സിംഹക്കൂട്ടം ! നടുറോഡില്‍ നിന്ന് ഗര്‍ജ്ജിക്കുന്ന സിംഹങ്ങളുടെ വീഡിയോ വൈറലാകുന്നു…

കാട്ടില്‍ മഴ കനത്തതോടെ നാട്ടിലിറങ്ങി സിംഹക്കൂട്ടം.ഗുജറാത്തിലെ ഒരു തെരുവിലാണ് സംഭവം. ഗുജറാത്തിലെ വഡോദരയില്‍ മഴ വെള്ളത്തില്‍ ചീങ്കണ്ണി ഒഴുകിയെത്തിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് മഴയെ തുടര്‍ന്ന് സിംഹങ്ങള്‍ കാടിറങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വന്നിരിക്കുനന വീഡിയോയില്‍ ഏഴു സിംഹങ്ങളെയാണ് കാണാന്‍ കഴിയുന്നത്.

നടുറോഡില്‍ എത്തിയ സിംഹങ്ങള്‍ പരിസരത്തെ കുറിച്ച് ശ്രദ്ധിക്കാതെ ഗര്‍ജ്ജിക്കുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഗുജറാത്തിലെ ജുനഗഢ് സിറ്റിയിലാണ് സംഭവം. ഗിര്‍നര്‍ കാട്ടില്‍ നിന്നാണ് ഇവ എത്തിയതെന്നാണ് സൂചന. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് പലപ്പോഴായി ഇവിടെ വന്യമൃഗങ്ങള്‍ എത്തിയിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. രാത്രി പുറത്തിറങ്ങുന്ന മൃഗങ്ങള്‍ പിന്നീട് തിരിച്ചുപോകാറുണ്ടെന്നും വനപാലകര്‍ പറയുന്നു. എന്തായാലും നടുറോഡില്‍ ഉലാത്തുന്ന സിംഹങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പറന്നു കളിക്കുകയാണ്.

Related posts