എ​ന്നി​ട്ടും അ​രി​ശം തീ​രാ​തെ ട്രം​പ്..! വ്യാ​ജ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​താ​യി ആ​രോ​പി​ക്കു​ന്ന സി​എ​ൻ​എ​ൻ ചാനലിനു നേർക്ക് പ്രസിഡന്‍റിന്‍റെ ഇ​ടി വൈ​റ​ൽ; വീഡിയോ കാണാം

trumpവാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് മാ​ധ്യ​മ​ങ്ങ​ളോ​ടു​ള്ള അ​രി​ശം തീ​രു​ന്നി​ല്ല. ത​നി​ക്കെ​തി​രാ​യ വ്യാ​ജ വാ​ർ​ത്ത​ക​ൾ ന​ൽ​കു​ന്ന​താ​യി ട്രം​പ് ആ​രോ​പി​ക്കു​ന്ന സി​എ​ൻ​എ​ൻ ചാ​ന​ലി​നു നേ​ർ​ക്കാ​ണ് പ്ര​സി​ഡ​ന്‍റി​ന്‍റെ ലാ​സ്റ്റ് പ​ഞ്ച്.

റെ​സ്‌​ലിം​ഗ് ഗോ​ധ​യ്ക്കു വെ​ളി​യി​ൽ സി​എ​ൻ​എ​ൻ ചാ​ന​ലി​ന്‍റെ മു​ഖ​ത്ത് താ​ൻ ഇ​ടി​ക്കു​ന്ന​താ​യ അ​നി​മേ​ഷ​ൻ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്താ​ണ് ട്രം​പ് അ​രി​ശം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ലാ​ണ് ട്രം​പ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്. സി​എ​ൻ​എ​ൻ ചാ​ന​ലി​നെ ട്രം​പ് പ്ര​തീ​കാ​ത്മ​ക​മാ​യി മ​ർ​ദി​ക്കു​ന്ന​താ​ണ് ദൃ​ശ്യം. ട്രം​പ് ഒ​രാ​ളെ ഇ​ടി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മ​ർ​ദ​നം ഏ​ൽ​ക്കു​ന്ന ആ​ളു​ടെ ത​ല സി​എ​ൻ​എ​ൻ ലോ​ഗോ ഉ​പ​യോ​ഗി​ച്ച് മ​റ​ച്ചി​രി​ക്കു​ക​യാ​ണ്.

2007 ൽ ​വേ​ൾ​ഡ് റെ​സ്‌​ലിം​ഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ൽ (WWE) ട്രം​പ് ന​ട​ത്തി​യ വി​ക്രി​യ​യാ​ണ് പു​തി​യ രൂ​പ​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ന്ന് ഫ്രാ​ഞ്ച​സി ഉ​ട​മ വി​ൻ​സി മ​ക്മാ​നെ​യാ​ണ് ട്രം​പ് ഇ​ടി​ച്ച​ത്. റെ​സ്‌​ലിം​ഗ് തി​ര​ക്ക​ഥ​യ്ക്ക​നു​സ​രി​ച്ചു​ള്ള നാ​ട​ക​മാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ ഈ ​വീ​ഡി​യോ ട്രം​പ് അ​നു​കൂ​ല ഇ​ന്‍റ​ർ‌​നെ​റ്റ് ഫോ​റം സി​എ​ൻ​എ​ൻ ചാ​ന​ലി​നെ മ​ർ​ദി​ക്കു​ന്ന​താ​യി അ​നി​മേ​ഷ​ൻ ചെ​യ്ത് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചു. ഇ​ത് ട്രം​പ് ട്വീ​റ്റ് ചെ​യ്യു​ക​യും പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ‌​നി​ന്ന് റീ​ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഫ്രോ​ഡ് ന്യൂ​സ് സി​എ​ൻ​എ​ൻ എ​ന്നാ​ണ് ട്വീ​റ്റി​ന് ട്രം​പ് അ​ടി​ക്കു​റി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റ് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ന് പ്രേ​രി​ക്കു​ക​യാ​ണെ​ന്ന് സി​എ​ൻ​എ​ൻ കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ ട്രം​പി​നെ വി​മ​ര്‍​ശി​ക്കു​ന്ന സി​എ​ന്‍​എ​ന് ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളെ ഔ​ദ്ധ്യോ​ഗി​ക വാ​ര്‍​ത്ത സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ വൈ​റ്റ് ഹൗ​സ് ന​ട​പ​ടി വ്യാ​പ​ക പ്ര​തി​ഷേ​ധ​ന​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു.

Related posts