‘ട്രം​പി​നെ​യും മ​സ്‌​കി​നെ​യും വ​ധി​ക്ക​ണം’: ആ​ഹ്വാ​ന​വു​മാ​യി അ​ല്‍ ഖ്വ​യ്ദ നേ​താ​വ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​യും ശ​ത​കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​കി​നെ​യും വ​ധി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് അ​ല്‍ ഖ്വ​യ്ദ നേ​താ​വ്. വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​ല്‍ ഖ്വ​യ്ദ നേ​താ​വ് സ​യീ​ദ് ബി​ന്‍ ആ​തി​ഫ് അ​ല്‍ അ​വ്‌​ലാ​കി​യു​ടെ ഭീ​ഷ​ണി. ഗാ​സ​യി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പോ​രാ​ടു​മെ​ന്നും വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​ത്.

2024ല്‍ ​അ​ല്‍ ഖ്വ​യ്ദ​യു​ടെ നേ​തൃ​ത്വം ഏ​റ്റെ​ടു​ത്ത​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​യാ​ള്‍ പൊ​തു​ഇ​ട​ത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഗാ​സ​യി​ലെ ഞ​ങ്ങ​ളു​ടെ ജ​ന​ങ്ങ​ള്‍​ക്ക് സം​ഭ​വി​ച്ച​തി​ലും സം​ഭ​വി​ക്കു​ന്ന​തി​ലും ഇ​നി​യൊ​രു ഒ​ത്തു​തീ​ര്‍​പ്പി​ല്ലെ​ന്നും പ്ര​തി​കാ​ര ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്ത​ണ​മെ​ന്നും ഈ​ജി​പ്ത്, ജോ​ര്‍​ദാ​ന്‍, ഗ​ള്‍​ഫ്-​അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളെ വ​ധി​ക്ക​ണ​മെ​ന്നും വീ​ഡി​യോ​യി​ല്‍ ആ​ഹ്വാ​നം ചെ​യ്യു​ന്നു​ണ്ട്. ആ​റ് മി​ല്യ​ണ്‍ ഡോ​ള​റാ​ണ് അ​മേ​രി​ക്ക ഇ​യാ​ളു​ടെ ത​ല​യ്ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

Related posts

Leave a Comment