പണിപാളി! ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ ക​മ്പി​വേ​ലി​യി​ൽ കാ​ട്ടു​പ​ന്നി കു​ടു​ങ്ങി; ഒടുവില്‍…

വെ​ഞ്ഞാ​റ​മൂ​ട്: കെ​എ​സ്ഇ​ബി ട്രാ​ൻ​സ്ഫോ​മ​റി​ന്‍റെ ക​മ്പി​വേ​ലി​യി​ൽ കു​ടു​ങ്ങി​യ കാ​ട്ടു​പ​ന്നി​യ ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി. പ്ലാ​ക്കീ​ഴ് ക​ള്ളി​ക്കാ​ടി​ന് സ​മീ​പ​ത്തു​ള്ള ട്രാ​ൻ​സ് ഫോ​റി​ന്‍റെ ക​മ്പി​വേ​ലി​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ട്ടു​പ​ന്നി കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ ക​ണ്ട​ത്. പ​ന്നി​യു​ടെ ത​ല ഭാ​ഗം ക​മ്പി​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള നാ​ട്ടു​കാ​രു​ടെ ശ്ര​മം വി​ഫ​ല​മാ​യ​തോ​ടെ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12 ഓ​ടെ​ അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ന്ദ്ര​ൻ നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്ത് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ് സം​ഘം ക​മ്പി​വേ​ലി മു​റി​ച്ചു​മാ​റ്റി പ​ന്നി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ അ​രു​ൺ മോ​ഹ​ൻ, സ​നി​ൽ​കു​മാ​ർ, അ​ര​വി​ന്ദ്, അ​രു​ൺ, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

Related posts