ഹോ, ​വ​ണ്ട​ർ​ഫു​ൾ, റി​യ​ലി ജ​ർ​മ​ൻ! സ്വ​ന്തം നാ​ടി​ന്‍റെ മ​ണി​ക​ൾ കാ​ണാ​ൻ ജ​ർ​മ​ൻസം​ഘം കു​റ​വി​ല​ങ്ങാ​ട്ടെ​ത്തി

കു​റ​വി​ല​ങ്ങാ​ട്: ഹോ, ​വ​ണ്ട​ർ​ഫു​ൾ, റി​യ​ലി ജ​ർ​മ​ൻ! ഒ​രു നൂ​റ്റാ​ണ്ട് മു​ന്പ് ജ​ർ​മ​നി​യി​ൽ​നി​ന്ന് എ​ത്തി​ച്ച പ​ള്ളി​മ​ണി​ക​ൾ നേ​രി​ൽ ക​ണ്ട​പ്പോ​ൾ ജ​ർ​മ​നി​യു​ടെ ഇ​ളം​ത​ല​മു​റ​യു​ടെ മൊ​ഴി​ക​ളാ​യി​രു​ന്നു ഇ​ത്.

ത​ങ്ങ​ളു​ടെ സ്വ​ന്തം ജ​ർ​മ​നി​യി​ൽനി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​ച്ച പ​ള്ളി​മ​ണി​ക​ളാ​ണ് ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ള്ളി​ മ​ണി​ക​ളെ​ന്ന് ജ​ർ​മ​ൻ​കാ​ർ പ​റ​ഞ്ഞു​കേ​ട്ടി​രു​ന്നു. കേ​ട്ട​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ ഈ ​പ​ള്ളി​മ​ണി​ക​ൾ നേ​രി​ട്ട് കാ​ണു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു ജ​ർ​മ​നി​യി​ൽനി​ന്നു​ള്ള 40 അംഗ​സം​ഘം കു​റ​വി​ല​ങ്ങാ​ട്ടെ​ത്തി​യ​ത്.

ജ​ർ​മ​നി​യി​ൽനി​ന്ന് 1910 ലാ​ണ് മൂ​ന്ന് കൂ​റ്റ​ൻ മ​ണി​ക​ൾ കു​റ​വി​ല​ങ്ങാ​ട്ടെ​ത്തി​ച്ച​ത്. 1660 കി​ലോ തൂ​ക്ക​മു​ള്ള ഇ​മ്മാ​നു​വ​ൽ എ​ന്നു പേ​രു​ള്ള കൂ​റ്റ​ൻ മ​ണി ജ​ർ​മ​ൻ​കാ​ർ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ് സ​മ്മാ​നി​ച്ച​ത്. പ​ത്താം​തീ​യ​തി തി​രു​നാ​ളി​ന്‍റെ മു​ന്ന​റി​യി​പ്പാ​യി ഈ ​കൂ​റ്റ​ൻ മ​ണി​ക​ൾ ച​വി​ട്ടി​യ​ടി​ച്ച​തോ​ടെ കാ​തു​ക​ൾ പൊ​ത്തി ആ​വേ​ശ​ത്തോ​ടെ ആ ​നാ​ദം അ​വ​ർ ആ​സ്വ​ദി​ച്ചു.

പാ​ലാ രൂ​പ​താം​ഗ​മാ​യ ഫാ. ​തോ​മ​സ് ത​ണ്ണി​പ്പാ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജ​ർ​മ​ൻ സം​ഘം എ​ത്തി​യ​ത്. ജ​ർ​മ​നി​യി​ലെ ബേ​ഹൂ​മി​ൽ നി​ർ​മി​ച്ച പ​ള്ളി​മ​ണി​ക​ളു​ടെ ബി​ൽ മ്യൂ​സി​യ​ത്തി​ൽ ക​ണ്ട​ത് സം​ഘ​ത്തി​ന് ഏ​റെ സ​ന്തോ​ഷ​മേകി.

Related posts