തരംഗമാകാന്‍ ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്; ഇതൊരു സാദാ ഇലക്ട്രിക് സ്‌കൂട്ടറല്ല?

മാക്‌സിന്‍ ഫ്രാന്‍സിസ്‌

ഇലക്ട്രിക് സ്‌കൂട്ടര്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുക അനങ്ങി അനങ്ങി പോകുന്ന ചെറിയ സ്‌കൂട്ടറുകളാണ്.

മണിക്കൂറില്‍ പരമാവധി 30, 40 കിലോമീറ്റര്‍ വേഗതയില്‍ പോകുന്ന ഇത്തരം ചെറിയ സ്‌കൂട്ടറുകള്‍ മാത്രമാണ് കേരളത്തില്‍ ഇതുവരെ ഇറങ്ങിയിട്ടുള്ളത്. ഹെല്‍മറ്റ് പോലും ധരിക്കാതെ കൊച്ചു പയ്യന്‍മാര്‍ കൊണ്ടുനടക്കുന്ന ഇത്തരം ചെറിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഭാവവും രൂപവും മാറി എത്തുകയാണ്.

വേഗത, കരുത്ത്, സ്‌റ്റൈല്‍ എന്നിവയിലെല്ലാം മറ്റേതൊരു സ്‌കൂട്ടറിനോടും കിടപിടിക്കുന്ന രീതിയിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാറിയിരിക്കുന്നത്. പെട്രോള്‍ സ്‌കൂട്ടറുകളെ അപേക്ഷിച്ച് യാത്രാചെലവ് വളരെ കുറവാണെന്നതും ഇലക്ട്രിക് സ്‌കൂട്ടറുകളെ കൂടുതല്‍ പ്രിയങ്കരമാക്കുന്നു.

മറ്റു സ്‌കൂട്ടറുകളില്‍ നിന്നും വ്യത്യസ്തമായി സ്മാര്‍ട്ട് കണക്ട്, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ് അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളും പുതിയ സ്‌കൂട്ടറുകളില്‍ എത്തുന്നു.

കേരളത്തില്‍ ഉടനെ എത്തുമെന്നു കരുതപ്പെടുന്ന ഒരു ഇലക്ട്രിക് സ്‌കൂട്ടറാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. ഏറെ സവിശേഷതകളോടെയെത്തുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിശേഷങ്ങള്‍ അറിയാം.

ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്

കരുത്തിലും രൂപഭംഗിയിലും ഏതൊരു മുന്‍നിര സ്‌കൂട്ടറിനോടും കിടപിടിക്കുന്നതാണ് ടിവിഎസ് ഐക്യൂബ് ഇലക്ട്രിക്. 78 കിലോമീറ്റര്‍ വരെ പരമാവധി വേഗതയുള്ള ഈ സുന്ദരന് പൂജ്യത്തില്‍ നിന്നു 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.2 സെക്കന്‍ഡു മാത്രം മതി.

4.4 കിലോ വാട്ട് ശേഷിയുള്ള മൂന്നു ലീഥിയം ഇയോണ്‍ ബാറ്ററിയാണ് കരുത്തേകുന്നത്. ഡെഡിക്കേറ്റഡ് ബിഎംഎസ്, ഉന്നത നിലവാരമുള്ള അലുമിനിയം എക്സ്ട്രൂഷന്‍ കേസിംഗ് എന്നിവയോടെ എത്തുന്ന ബാറ്ററിക്ക് മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോമീറ്റര്‍ വരെ വാറന്റിയും കമ്പനി നല്‍കുന്നു.

 

Related posts

Leave a Comment