മുസ്തഫയുടെ മുളക് പണി പാളി; കോഴിക്കട മുതലാളിയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് പണം തട്ടാൻ ശ്രമം; 19 കാരനും സൃഹൃത്തും പിടിയിൽ

‌മ​ണ്ണാ​ർ​ക്കാ​ട്:​ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ് പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച 19കാ​ര​ൻ അ​റ​സ്റ്റി​ൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രാ​ൾ കൂ​ടി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

അ​ഞ്ച് മാ​സം മു​ന്പാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ കാ​ഞ്ഞി​ര​ത്ത് കോ​ഴി​ക്ക​ട ന​ട​ത്തു​ന്ന ഉ​ട​മ​യെ പു​ല​ർ​ച്ചെ ഇ​റ​ച്ചി കോ​ഴി​ക​ളെ ഇ​റ​ക്കാ​ൻ വ​ന്ന സ​മ​യ​ത്ത് മു​ള​ക് പൊ​ടി​യെ​റി​ഞ്ഞ് 80,000 രൂ​പ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

കോ​ഴി​ക്ക​ട​യി​ൽ മു​ന്പ് ജോ​ലി​ക്ക് നി​ന്നി​രു​ന്ന ക​ല്ലി​ങ്ങ​ൽ മു​സ്ത​ഫ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ട​യു​ട​മ​യെ വീ​ട്ടി​ൽ നി​ന്നു ത​ന്നെ ഇ​വ​ർ പി​ൻ​തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നെ​ന്നും ക​ട​ക്കു സ​മീ​പ​മാ​ണ് മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് പ​ണ​മ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നും സി​ഐ പി.​എം ലി​ബി പ​റ​ഞ്ഞു.

ഇ​തി​നി​ടെ ഒ​രു വാ​ഹ​നം അ​തു​വ​ഴി വ​ന്ന​തി​നാ​ലാ​ണ് ക​ട​യു​ട​മ ര​ക്ഷ​പ്പെ​ട്ട​ത്.

Related posts

Leave a Comment