മരണം ഉറപ്പിച്ച പിഞ്ചു കുഞ്ഞിനു സമീപത്തേക്ക് ഇരട്ട സഹോദരിയെ കിടത്തി ! പിന്നെ സംഭവിച്ചത് വൈദ്യശാസ്ത്രത്തിന് ഇന്നേവരെ വിശ്വസിക്കാനാകാത്ത അദ്ഭുതം…

മറ്റുള്ളവരുടെ സാമീപ്യം പലപ്പോഴും വിഷമഘട്ടങ്ങളില്‍ നമ്മെ സഹായിക്കാറുണ്ട്. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സാന്നിദ്ധ്യം പലപ്പോഴും നമുക്ക് ആവശ്യമായി വരാറുണ്ട്.

ജീവിതം അവസാനിച്ചുവെന്ന് തോന്നുന്നിടത്തു നിന്നും പുതുജീവിതത്തിലേക്ക് കൈപിടിച്ചുയരാന്‍ പലര്‍ക്കും സഹായകമാകുന്നത് തങ്ങളെ അകമഴിഞ്ഞു സ്‌നേഹിക്കുന്നവരുടെ സാന്നിദ്ധ്യമാകും.

നമ്മോടു സ്‌നേഹമുള്ളവരുടെ സാന്നിദ്ധ്യം നമ്മളില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കും എന്നതിന് തെളിവാണ് ക്യാരിയുടെയും ബ്രില്ലിയുടെയും ജീവിതം.

ക്യാരിയും ബ്രില്ലിയും ഇരട്ട പെണ്‍കുട്ടികളാണ് ജനിച്ചപ്പോള്‍ തന്നെ രണ്ടുപേര്‍ക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാല്‍ ബ്രില്ലി പെട്ടെന്നു തന്നെ ആരോഗ്യം വീണ്ടെടുത്തു.

പക്ഷെ ക്യാരിയുടെ അവസ്ഥ വളരെ മോശമായി ആ കുഞ്ഞ് രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരമെല്ലാം വിളറി വെളുത്ത് അവസാന നിമിഷങ്ങളില്‍ അമ്മയെയോ മറ്റു ബന്ധുക്കളെയോ കുട്ടിയുടെ അടുത്തേക്ക് അയക്കാന്‍ സാധിക്കില്ല അത് ചിലപ്പോള്‍ അവസ്ഥ കൂടുതല്‍ മോശമാക്കും.

ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോള്‍ അവസാന നിമിഷം അവളുടെ അടുത്ത് അവളുടെ ഇരട്ട സഹോദരിയെങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി നേഴ്‌സ് പൂര്‍ണ ആരോഗ്യവതിയായ മറ്റേ കുട്ടിയെ അവളുടെ അടുത്ത് കിടത്തി പിന്നീടാണ് എല്ലാവരെയും ഞെട്ടിക്കുന്ന ആ സംഭവം ഉണ്ടായത്.

നഴ്‌സിന് തന്റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. അടുത്ത് കിടത്തിയതും അവള്‍ തന്റെ കൈ ഇരട്ട സഹോദരിയുടെ ദേഹത്തിട്ടു കെട്ടിപിടിച്ചു. വിളറിവെളുത്ത കുഞ്ഞിന്റെ ശരീരം പഴയതുപോലെ ആകാന്‍ തുടങ്ങി.

അവളുടെ ആരോഗ്യം മെച്ചപ്പെട്ടു. ഇന്നും ഈ സംഭവം ഡോക്ടര്‍മാര്‍ക്കിടയില്‍ അത്ഭുതമാണ് ഈ ട്രീറ്റ്‌മെന്റ് ഡോക്ടര്‍മാര്‍ മറ്റു കുട്ടികളില്‍ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട.് കങ്കാരൂ കെയര്‍ എന്നാണ് ഡോക്ടര്‍മാര്‍ ഈ അദ്ഭുത പ്രതിഭാസത്തെ വിളിക്കുന്നത്.

Related posts

Leave a Comment