രക്ഷകര്‍ത്താക്കള്‍ രണ്ട്, പ്രസവം മൂന്ന്, കുട്ടികള്‍ ആറ്, ജന്മദിനം ഒന്ന്! കടങ്കഥപോലെ കുട്ടികള്‍; അമേരിക്കന്‍ ദമ്പതികളെയും കുട്ടികളെയും കുറിച്ചറിയാം

17799141_1473180729370987_7451942927536319285_nഭാഗ്യം എന്നത് ആര്‍ക്കും ഒരിക്കലും പ്രവചിക്കാനാവാത്തതാണ്. അതുപോലെ തന്നെയാണ് സാധ്യതകളും. സാധ്യതകളുടെ എണ്ണം അനന്തമായതിനാല്‍ അവ എങ്ങനെ എപ്പോള്‍ വരുമെന്നത് പ്രവചനാതീതമാണ്. സാധ്യതകളുടെ കളി നടക്കുന്ന ഒരവസരമാണ് ജന്മദിനങ്ങള്‍. സാധ്യതകളുമായി ബന്ധപ്പെട്ടുള്ള രസകരമായ ഒരു സംഭവമാണ് അമേരിക്കന്‍ വംശജരായ ക്രെയ്ഗ്- കാരി ദമ്പതികളുടെ ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനുശേഷം ഈ ദമ്പതികള്‍ ഇരട്ടക്കുട്ടികളെ ദത്തെടുക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഫെബ്രുവരി 28 ന് ജനിച്ച ഇരട്ടക്കുട്ടികളെ ഇവര്‍ സ്വന്തമാക്കി.

തൊട്ടടുത്ത വര്‍ഷം ഒരു സ്ത്രീക്ക് ഫെബ്രുവരി 28 ന് തന്നെ ഇരട്ടക്കുട്ടികള്‍ ജനിച്ചതായി ഇവര്‍ അറിഞ്ഞു. ആ സ്ത്രീ കുട്ടികളെ ദത്തെടുക്കാനായി നല്‍കുകയാണെന്നും അറിഞ്ഞു. അങ്ങനെ അടുത്ത സെറ്റ് കുട്ടികളെയും ഈ ദമ്പതികള്‍ സ്വന്തമാക്കി. കുറച്ചുനാളുകള്‍ക്ക് ശേഷമാണ് കാരി ആ സത്യം തിരിച്ചറിഞ്ഞത്. താന്‍ ഗര്‍ഭിണിയാണെന്ന്. അവിടെ വീണ്ടും ആ പഴയ അത്ഭുതം സംഭവിച്ചു. കാരി ജന്മം നല്‍കിയത് ഇരട്ട കുട്ടികള്‍ക്ക്. അതും അടുത്ത ഫെബ്രുവരി 28ന് തന്നെ. ലളിതമായ ഭാഷയില്‍ ഇങ്ങനെ പറയാം ഈ കുടുംബത്തിലെ കുട്ടികളുടെ ജന്മദിനം പെട്ടെന്നാരും മറക്കില്ല. ഒരു കടംങ്കഥ പോലെ പറഞ്ഞാല്‍ ഇങ്ങനെയിരിക്കും. കുട്ടികള്‍ ആറ്, പ്രസവം മൂന്ന്, രക്ഷകര്‍ത്താക്കള്‍ രണ്ട്, ജന്മദിനം ഒന്ന്. ഇതാണ് പറഞ്ഞത് സാധ്യതകളുടെ കളി അതിഭയങ്കരം തന്നെയാണെന്ന്.

Related posts