30 വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി യു​വ​തി ! ഭ്രൂ​ണം ശീ​തീ​ക​രി​ക്കു​ന്ന സ​മ​യം ത​നി​ക്ക് അ​ഞ്ചു​വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു​വ​ന്ന് റേ​ച്ച​ല്‍…

മു​പ്പ​ത് വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് പി​റ​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ അ​ദ്ഭു​ത​മാ​കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​തി​ന്റെ റെ​ക്കോ​ര്‍​ഡും അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗോ​ണി​ലെ ഈ ​ഫ്രോ​സ​ന്‍ എം​ബ്രി​യോ ട്രാ​ന്‍​സ്ഫ​റി​ന്(​എ​ഫ്.​ഇ,ടി) ​സ്വ​ന്ത​മാ​യി.

2006ല്‍ 27 ​വ​ര്‍​ഷ​മാ​യ ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​താ​യി​രു​ന്നു മു​ന്‍ റെ​ക്കോ​ര്‍​ഡ്. 1992 ഏ​പ്രി​ല്‍ 22-ന് ​ലി​ക്വി​ഡ് നൈ​ട്ര​ജ​ന്‍ -196ഇ (323​എ) താ​പ​നി​ല​യി​ല്‍ ഒ​റി​ഗോ​ണി​ലെ ലാ​ബി​ല്‍ ശീ​തീ​ക​രി​ച്ച സൂ​ക്ഷി​ച്ച ഭ്രൂ​ണം ഉ​പ​യോ​ഗി​ച്ച് റേ​ച്ച​ല്‍ റി​ഡ്ജ്വേ എ​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ള്‍ ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്.

ലി​ഡി​യ, തി​മോ​ത്തി എ​ന്നി​ങ്ങ​നെ​യാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ റേ​ച്ച​ല്‍ ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കു​ന്ന​ത്.

ദാ​നം ചെ​യ്ത ഭ്രൂ​ണ​ങ്ങ​ളി​ല്‍ നി​ന്ന് 1,200-ല​ധി​കം ശി​ശു​ക്ക​ള്‍ ജ​നി​ച്ച​താ​യി വി​ശ്വ​സി​ക്കു​ന്ന നാ​ഷ​ണ​ല്‍ എം​ബ്രി​യോ ഡൊ​ണേ​ഷ​ന്‍ സെ​ന്റ​റി​ല്‍​നി​ന്നാ​ണ് (എ​ന്‍​ഇ​ഡി​സി) റേ​ച്ച​ല്‍ ഭ്രൂ​ണം സ്വീ​ക​രി​ച്ച​ത്.

5, 10, 20 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച ഭ്രൂ​ണ​ങ്ങ​ളെ മ​റ്റു​ള്ള​വ​ര്‍​ക്ക് ദ​ത്തെ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കേ​ണ്ട​തു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് നാ​ഷ​ണ​ല്‍ എം​ബ്രി​യോ ഡൊ​ണേ​ഷ​ന്‍ സെ​ന്റ​റി​ല്‍ ഭ്രൂ​ണം ശീ​തീ​ക​രി​ച്ച് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

2007 വ​രെ യു​എ​സ് വെ​സ്റ്റ് കോ​സ്റ്റി​ലെ ഒ​രു ഫെ​ര്‍​ട്ടി​ലി​റ്റി ലാ​ബി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഈ ​ഇ​ര​ട്ട​ഭ്രൂ​ണ​ങ്ങ​ള്‍ പി​ന്നീ​ട് ദ​മ്പ​തി​ക​ള്‍ ടെ​ന്ന​സി​യി​ലെ നോ​ക്സ്വി​ല്ലെ​യി​ലെ NEDC യി​ലേ​ക്ക് ദാ​നം ചെ​യ്തു.

NEDC യു​ടെ ത​ന്നെ സ്ഥാ​പ​ന​മാ​യ സൗ​ത്ത് ഈ​സ്റ്റേ​ണ്‍ ഫെ​ര്‍​ട്ടി​ലി​റ്റി​യി​ലെ എം​ബ്രി​യോ ഗ​വേ​ഷ​ക​ര്‍ ഈ ​വ​ര്‍​ഷ​മാ​ദ്യം ഈ ​ഭ്രൂ​ണം റേ​ച്ച​ലി​ന്റെ ഗ​ര്‍​ഭ​പാ​ത്ര​ത്തി​ല്‍ നി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നു.

റേ​ച്ച​ല്‍ റി​ഡ്ജ്വേ​യ്സി​ന് ഒ​ന്നി​നും എ​ട്ടി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള മ​റ്റ് നാ​ല് കു​ട്ടി​ക​ളു​ണ്ട്. എ​ന്നാ​ല്‍ ഐ​വി​എ​ഫ് വ​ഴി​യോ ദാ​താ​ക്ക​ളി​ലൂ​ടെ​യോ ജ​നി​ക്കു​ന്ന ആ​ദ്യ​ത്തെ കു​ട്ടി​ക​ളാ​ണ് ലി​ഡി​യ​യും തി​മോ​ത്തി​യും.

‘ലി​ഡി​യ​യും തി​മോ​ത്തി​യും ഭ്രൂ​ണാ​വ​സ്ഥ​യി​ല്‍ ഫ്രീ​സ് ചെ​യ്യു​മ്പോ​ള്‍ എ​നി​ക്ക് അ​ഞ്ച് വ​യ​സ്സാ​യി​രു​ന്നു, അ​ന്നു​മു​ത​ല്‍ ആ ​ജീ​വ​നു​ക​ള്‍ എ​ന്നി​ലൂ​ടെ പി​റ​വി​യെ​ടു​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു,’ റേ​ച്ച​ല്‍ പ​റ​ഞ്ഞു.

ഒ​ര​ര്‍​ത്ഥ​ത്തി​ല്‍, അ​വ​ര്‍ ത​ങ്ങ​ളു​ടെ ഏ​റ്റ​വും ചെ​റി​യ കു​ട്ടി​ക​ളാ​ണെ​ങ്കി​ലും അ​വ​ര്‍ ത​ന്നെ​യാ​ണ് ത​ങ്ങ​ളു​ടെ ഏ​റ്റ​വും ‘മു​തി​ര്‍​ന്ന’ കു​ട്ടി​ക​ളു​മെ​ന്ന് റേ​ച്ച​ലി​ന്റെ ഭ​ര്‍​ത്താ​വ് ഫി​ലി​പ്പ് പ​റ​യു​ന്നു.

Related posts

Leave a Comment