250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവം ! രണ്ട് കുരങ്ങന്‍മാര്‍ കസ്റ്റഡിയില്‍…

കുട്ടിക്കുരങ്ങനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതിന് പ്രതികാരമായി 250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ട് കുരങ്ങന്‍മാരെ വനംവകുപ്പ് പിടികൂടി.

മഹാരാഷ്ട്രയിലെ മാജ്‌ലഗാവിലായിരുന്നു അമ്പരപ്പിച്ച ‘പ്രതികാരം’ നടന്നത്. നാഗ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ‘പ്രതികളെ’ പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിക്കുരങ്ങന്‍ മരിച്ചതില്‍ കലിപൂണ്ട വാനരപ്പട പിന്നീട് എവിടെ നായ്ക്കുട്ടികളെ കണ്ടാല്‍ പിടികൂടി കൊണ്ടുപോയി ഉയരത്തിലെത്തിച്ച് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment