ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട് തെ​രു​വു നാ​യ്ക്ക​ള്‍ ! കൊ​ച്ചി​യി​ല്‍ ക​ടി​ച്ചു കൊ​ന്ന​ത് 65 താ​റാ​വു​ക​ളെ…

ക​ണ്ണ​മാ​ലി​യി​ല്‍ തെ​രു​വു​നാ​യ്ക്ക​ള്‍ 65 താ​റാ​വു​ക​ളെ ക​ടി​ച്ചു കൊ​ന്നു. ക​ണ്ണ​മാ​ലി സ്വ​ദേ​ശി​യാ​യ ദി​നേ​ശ​ന്‍ വ​ള​ര്‍​ത്തു​ന്ന താ​റാ​വു​ക​ളെ​യാ​ണ് നാ​യ​ക​ള്‍ കൊ​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വു നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു ദി​നേ​ശ​ന്‍ പ​റ​യു​ന്നു. രാ​വി​ലെ എ​ഴു​ന്നേ​റ്റ​പ്പോ​ള്‍ മു​റ്റ​ത്ത് ര​ണ്ട്, മൂ​ന്ന് താ​റാ​വു​ക​ള്‍ ചോ​ര വാ​ര്‍​ന്ന് ച​ത്തു കി​ട​ക്കു​ന്ന​താ​ണ് ദി​നേ​ശ​ന്‍ ക​ണ്ട​ത്. പി​ന്നാ​ലെ കൂ​ടി​ന​രി​കി​ലേ​ക്കു പോ​യി. കൂ​ട്ടി​ല്‍ ക​ടി​യേ​റ്റ് ചി​ല താ​റാ​വു​ക​ള്‍ പി​ട​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. അ​തി​നി​ടെ​യാ​ണ് 65 ഓ​ളം താ​റാ​വു​ക​ള്‍ ച​ത്തു കി​ട​ക്കു​ന്ന​തു കാ​ണു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷ​മാ​യി ദി​നേ​ശ​ന്‍ ഉ​പ​ജീ​വ​ന​ത്തി​നാ​യി താ​റാ​വി​നെ വ​ള​ര്‍​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​മൊ​രു അ​നു​ഭ​വം ഇ​താ​ദ്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​രു മാ​സ​മാ​യി തെ​രു​വു നാ​യ​യു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് അ​തി​രൂ​ക്ഷ​മാ​ണെ​ന്ന് ദി​നേ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

തെ​രു​വു​നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു ! ബാ​ലി​ക​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്

മാ​വേ​ലി​ക്ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​രി​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ചെ​ട്ടി​കു​ള​ങ്ങ​ര ന​ട​യ്ക്കാ​വ് കോ​ട്ട​യ്ക്ക​കം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രേം ​കി​ഷോ​ർ പ്ര​സാ​ദ് – ല​ഷ്മി​ദാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ല(5) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ത​ല​യി​ലും മു​ഖ​ത്തും അ​ട​ക്കം ശ​രീ​ര​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ കു​ഞ്ഞ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കാ​ണ് സം​ഭ​വം. പ​ത്ത് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ കു​ര​യും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി കു​ഞ്ഞി​നെ നാ​യ്ക്ക​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ നാ​യ്ക്ക​ൾ ഇ​യാ​ളു​ടെ നേ​രേ തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി നാ​യ്ക്ക​ളെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ഞ്ഞി​നെ ഉ​ട​ൻ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.…

Read More

പാ​ര്‍​ക്കി​ലെ​ത്തി​യ സ്ത്രീ​യെ വ​ള​ഞ്ഞ് തെ​രു​വു​പ​ട്ടി​ക​ള്‍ ! വ​ള​ര്‍​ത്തു​നാ​യ​യെ കൈ​യ്യി​ലെ​ടു​ത്ത് ഓ​ടി​യെ​ങ്കി​ലും പി​ന്തു​ട​ര്‍​ന്ന് നാ​യ്ക്ക​ള്‍; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ…

പാ​ര്‍​ക്കി​ലെ​ത്തി​യ സ്ത്രീ​യെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച് തെ​രു​വു​നാ​യ്ക്ക​ള്‍. നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ്ത്രീ ​ഓ​ടു​ന്ന ന​ടു​ക്കു​ന്ന കാ​ഴ്ച​ക​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ക​യാ​ണ്. നോ​യി​ഡ​യി​ല്‍ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന് താ​ഴെ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം. സെ​ക്ട​ര്‍ 78ല്‍ ​മ​ഹാ​ഗ​ണ്‍ മോ​ഡേ​ണ സൊ​സൈ​റ്റി​യി​ലാ​ണ് സ്ത്രീ​യെ തെ​രു​വു​നാ​യ്ക്ക​ള്‍ ആ​ക്ര​മി​ച്ച​ത്. പാ​ര്‍​ക്കി​ല്‍ വ​ള​ര്‍​ത്തു​നാ​യ​യോ​ടൊ​പ്പം എ​ത്തി​യ​താ​ണ് സ്ത്രീ. ​ആ സ​മ​യ​ത്ത് കൂ​ട്ട​ത്തോ​ടെ എ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ള്‍ സ്ത്രീ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. വ​ള​ര്‍​ത്തു​നാ​യ​യെ കൈ​യി​ലെ​ടു​ത്ത് സ്ത്രീ ​ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. തെ​രു​വു​നാ​യ്ക്ക​ള്‍ പി​ന്തു​ട​ര്‍​ന്ന് ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. സൊ​സൈ​റ്റി​ക​ളി​ല്‍ പോ​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം കാ​ര​ണം ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ക​മ​ന്റു​ക​ള്‍.

Read More

250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവം ! രണ്ട് കുരങ്ങന്‍മാര്‍ കസ്റ്റഡിയില്‍…

കുട്ടിക്കുരങ്ങനെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നതിന് പ്രതികാരമായി 250 നായ്ക്കുട്ടികളെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ട് കുരങ്ങന്‍മാരെ വനംവകുപ്പ് പിടികൂടി. മഹാരാഷ്ട്രയിലെ മാജ്‌ലഗാവിലായിരുന്നു അമ്പരപ്പിച്ച ‘പ്രതികാരം’ നടന്നത്. നാഗ്പൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ‘പ്രതികളെ’ പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിക്കുരങ്ങന്‍ മരിച്ചതില്‍ കലിപൂണ്ട വാനരപ്പട പിന്നീട് എവിടെ നായ്ക്കുട്ടികളെ കണ്ടാല്‍ പിടികൂടി കൊണ്ടുപോയി ഉയരത്തിലെത്തിച്ച് താഴേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Read More

നായ്ക്കളുടെ അന്തകനായി ‘കനൈന്‍ ഡിസ്റ്റംബര്‍’ രോഗം ! സംസ്ഥാനത്ത് ഇതിനോടകം ചത്തൊടുങ്ങിയത് നൂറുകണക്കിന് നായകള്‍…

നായ്ക്കളെ മരണത്തിലേക്ക് നയിക്കുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്നു. തൃശ്ശൂരിലും ഇപ്പോള്‍ ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള ഒരു നായയ്ക്കാണ് കഴിഞ്ഞദിവസം വൈറസ് ബാധ കണ്ടെത്തിയത്. ഈ നായയെ ചികിത്സയ്ക്ക് കോര്‍പ്പറേഷന്റെ എ.ബി.സി. സെന്ററിലേക്ക് മാറ്റി. ഈ രോഗം ബാധിച്ച് കണ്ണൂരും പാലക്കാടും തെരുവുകളില്‍ ചത്തൊടുങ്ങിയത് നൂറുകണക്കിന് നായ്ക്കളാണ്. നായ്ക്കളില്‍നിന്ന് നായ്ക്കളിലേക്ക് പകരുന്ന ‘കനൈന്‍ ഡിസ്റ്റംബര്‍’ എന്ന രോഗമാണ് ഇവയുടെ മരണകാരണമായത്. പനി, വയറിളക്കം, വിശപ്പില്ലായ്മ, കണ്ണില്‍നിന്നും മൂക്കില്‍നിന്നും സ്രവം ഒഴുകുക തുടങ്ങിയവയാണ് കനൈന്‍ ഡിസ്റ്റംബറിന്റെ പൊതുവായ ലക്ഷണങ്ങള്‍. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാവും. ചെറിയ പനിയില്‍ തുടങ്ങി അതികഠിനമായ പനിയും തുടര്‍ന്ന് ഭക്ഷണം കഴിക്കാതെയുമാവും. വൈറസ് ബാധിക്കുന്ന നായ്ക്കളില്‍ നിര്‍ജലീകരണം സംഭവിച്ച് എളുപ്പം മരണം സംഭവിക്കാം. ശുചിത്വം ഉറപ്പാക്കിയും കൃത്യസമയത്ത് കുത്തിവെപ്പെടുത്തും രോഗം പ്രതിരോധിക്കാം. നായ്ക്കളില്‍നിന്ന്…

Read More

മയക്കുമരുന്ന് കച്ചവടം പിടിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെ പട്ടിയെ അഴിച്ചുവിട്ട് 19കാരന്‍ ! പിന്നെ നടന്നത്‌…

സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിന് എത്തിയ പോലീസ് സംഘത്തിനു നേരെ നായയെ അഴിച്ചുവിട്ട് 19കാരന്റെ സാഹസം. ബോളിവുഡ് നടന്മാര്‍ക്കും ബാന്ദ്ര, ഖര്‍, അന്ധേരി എന്നിവിടങ്ങളിലെ സമ്പന്നര്‍ക്കുമാണ് യുവാവ് മയക്കുമരുന്ന് എത്തിച്ചുകൊടുത്തിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ഈ സമയമാണ് സംഘത്തില്‍പ്പെട്ട യുവാവ് രണ്ട് നായകളെ അഴിച്ചുവിട്ടത്. 12 ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ശനിയാഴ്ച രാത്രി സദാനനന്ദ് ക്ലാസിക് ബില്‍ഡിങ്ങില്‍ യുവാവിന്റെ വീട് റെയ്ഡ് നടത്താന്‍ എത്തിയത്. അയാന്‍ സിഹ്നക്ക് രണ്ട് നായകളാണ് ഉണ്ടായിരുന്നത്. ഒരു ലാബ്രഡോറും ഒരു തെരുവുനായയും. എന്നാല്‍ നായയെക്കണ്ട് പിന്മാറാതിരുന്ന ഉദ്യോഗസ്ഥര്‍ റെയ്ഡ് തുടരുകയും അയാന്റെ വീട്ടിലെ കംപ്യൂട്ടറിന്റെ സി.പി.യുവിനുള്ളില്‍ നിന്ന് 2.30 ലക്ഷം രൂപയും പാക്കറ്റുകളിലാക്കിയ മരിജുവാനയും പിടിച്ചെടുക്കുകയുമായിരുന്നു. ഇറക്കുമതി ചെയ്ത മരിജുവാനയുടെ വിത്തുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒരു ലക്ഷം രൂപ വില വരുന്ന മരിജുവാനയുടെ പാക്കറ്റ് ജനാലക്ക് മുകളില്‍…

Read More

കൊറോണ വൈറസിനെ കണ്ടു പിടിക്കാന്‍ നായ്ക്കള്‍ ! മണിക്കൂറില്‍ നൂറോളം പേരെ പരിശോധിക്കും; അപാര കൃത്യതയെന്ന് ശാസ്ത്രജ്ഞര്‍…

കൊറോണ വൈറസിനെ കൃത്യമായി തിരിച്ചറിയാന്‍ നായ്ക്കള്‍ക്കാവുമെന്ന് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ ഘ്രാണ ശേഷി പ്രയോജനപ്പെടുത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിമാനത്താവളം, മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിലൂടെ മണിക്കുറില്‍ നുറോളം ആളുകളെ നിരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈറസിനെ കണ്ടെത്താനുള്ള പരിശീലനം ലോകമെമ്പാടും നായ്ക്കള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതെല്ലാം മികച്ച ഫലം കാണിക്കുന്നുണ്ടെണ് പരിശീലകര്‍ പറയുന്നത്. അതേസമയം നായ്ക്കള്‍ കൊറോണ വൈറസ് കണ്ടെത്തുമെന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടത്താത്തതിനാല്‍ പരിശീലനം ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. ചില ഗവേഷണ സംഘങ്ങള്‍ നായ്ക്കളിലെ ഈ സവിശേഷത സംബന്ധിച്ച ഗൗരവമായ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പിസിആര്‍ മെഷിനുകള്‍ക്ക് പകരം എന്ന നിലയിലേക്ക് നായ്ക്കളെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്ക,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും…

Read More