നിസാരണ കാരണങ്ങൾ പറഞ്ഞേക്കരുത്; കെഎ​സ്ആ​ർടിസിയി​ൽ ജീ​വ​ന​ക്കാ​ർ അ​വ​ധി എ​ടു​ക്കു​ന്ന​തി​ന് കർശന നി​യ​ന്ത്ര​ണ​ങ്ങ​ൾ

 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ. നി​സാ​ര കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഷെ​ഡ്യൂ​ൾ കാ​ൻ​സ​ൽ ചെ​യ്താ​ൽ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മു​ണ്ടാ​കും.

ജീ​വ​ന​ക്കാ​ർ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഹാ​ജ​രാ​ക്കു​ന്ന ഒ.​പി. ടി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലീ​വ് അ​നു​വ​ദി​ക്ക​രു​ത്. രോ​ഗ​മു​ണ്ടെ​ന്ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​ക്ക് ഉ​ത്ത​മ​ബോ​ധ്യ​മു​ണ്ടാ​യാ​ൽ മാ​ത്രമേ അ​വ​ധി അം​ഗീ​ക​രി​ക്കാ​വൂ.​

ഒ.​പി. ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ അ​ത് ജി​ല്ലാ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ അ​യ​ച്ച് സൂ​ക്ഷ്മ​ത വ​രു​ത്തി​യ ശേ​ഷ​മേ ലീ​വ് അ​നു​വ​ദി​ക്കാ​വൂ. ഇടിഎം ​ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക​ണ്ട​ക്ട​ർ​മാ​ർ ഡ്യൂ​ട്ടി ചെ​യ്യാ​തെ മ​ട​ങ്ങി​പ്പോ​കു​ന്ന പ്ര​വ​ണ​ത​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ​മാ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലും മ​റ്റ് നി​സാ​ര കാ​ര​ണ​ത്താ​ലും യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ഷെ​ഡ്യൂ​ൾ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​ത് ഇ​നി അ​നു​വ​ദി​ക്കി​ല്ല. കോ​ർ​പ്പ​റേ​ഷ​ന് വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ശ​രി​യ​ല്ലെ​ന്നും ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ല്കി.

സാ​ധ്യ​മാ​യ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി ഷെ​ഡ്യൂ​ളു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യ​ണം. ഇ​തി​ന് ജീ​വ​ന​ക്കാ​രെ ടേ​ൺ തി​രി​ച്ച് നി​യ​മി​ക്കു​ക​യും വീ​ക്ക് ലീ ​ഓ​ഫ് ദി​വ​സ​ത്തേ​ക്കു പ​ക​രം ക്രു​വി​നെ നേ​ര​ത്തെ നി​യ​മി​ക്കു​ക​യും വേ​ണം.

ചീ​ഫ് ഓ​ഫീ​സ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യും അ​ശാ​സ്ത്രീ​യ​മാ​യും ഷെ​ഡ്യൂ​ളു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യ​രു​ത്. ട്രാ​ഫി​ക് ഡി​മാ​ന്‍റ് അ​നു​സ​രി​ച്ചും വ​രു​മാ​ന നേ​ട്ട​വും ക​ണ​ക്കാ​ക്കി​യേ സ​ർ​വീ​സ് ന​ട​ത്താ​വൂ. ക്രൂ​വി​ന്‍റെ ക്ഷാ​മ​മു​ണ്ടാ​യാ​ൽ തൊ​ട്ട​ടു​ത്ത ഡി​പ്പോ​യി​ൽ നി​ന്നും എ​ത്തി​ച്ച് സ​ർ​വീ​സ് ന​ട​ത്ത​ണം.

ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​മ്പോ​ൾ ഷെ​ഡ്യൂ​ൾ കാ​ൻ​സ​ലേ​ഷ​ൻ ഉ​ണ്ടാ​ക്കു​തെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment