മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ അ​മ്മ​യും മ​ക​ളും ഒ​രേ ആ​ശു​പ​ത്രി​യി​ൽ ഒ​രേ ദി​വ​സം കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ന​ൽ​കി

അ​മ്മ​യും മ​ക​ളും മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ഒ​രേ ആ​ശു​പ​ത്രി​യി​ൽ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജന്മം ​ന​ൽ​കി. ജോ​ർ​ജി​യ​യ സ്വദേശികളായ ഒരു അമ്മയും മകളുമാണ് ഇത്തരമൊരു സംഭവത്തിലൂടെ ഏ​റെ ചർച്ചാവിഷയമാകുന്നത്. നാ​ൽ​പ്പ​തു​കാ​രി​യാ​യ അ​മ്മ അ​മാ​ൻ​ഡാ സ്റ്റീ​ഫെ​ൻ​സ് ആ​ണ്‍ കു​ഞ്ഞി​നും ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ മ​ക​ൾ ഹേ​ലി ബ​ക്സ്റ്റ​ണ്‍ പെ​ണ്‍​കു​ഞ്ഞി​നു​മാ​ണ് ജന്മം ​ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള കാ​ര​ൾ​ട്ട​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന താ​നെ​ർ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് ഇ​രു​വ​രും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​ത്. അ​മ്മ​യും മ​ക​ളും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​മ്മ​യും മ​ക​ളും ഈ ​ആ​ശു​പ​ത്രി​യി​ൽ ഒ​രേ ദി​വ​സം കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​ത് ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത്.

Related posts