കൈ​യും കാ​ലും ഉ​പ​യോ​ഗി​ച്ച് ഒരേസമയം മൂന്ന് റൂ​ബി​ക്സ് ക്യൂ​ബ് സോ​ൾ​വ് ചെ​യ്ത കൗ​മാ​ര​ക്കാ​ര​ന് ഗി​ന്നസിൽ

കൈ​യും കാ​ലും ഉ​പ​യോ​ഗി​ച്ച് ഒരേസമയം മൂന്നു റൂ​ബി​ക്സ് ക്യൂ​ബുകൾ സോൾവ് ചെയ്ത 13 കാ​ര​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്. ചൈ​ന​യി​ലെ സി​യാ​മെ​ൻ സ്വ​ദേ​ശി​യാ​യ ക്യൂ ​ജി​യാ​ൻ​യൂ എ​ന്ന് പേ​രു​ള്ള കു​ട്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു അ​ത്ഭു​തം കാ​ട്ടി ലോ​ക ശ്ര​ദ്ധ നേ​ടി​യെ​ടു​ക്കു​ന്ന​ത്.

ഇ​രുകൈ​യും കാ​ലു​മു​പ​യോ​ഗി​ച്ച് 1:36 മി​നി​ട്ടി​നു​ള്ളി​ലാ​ണ് ജി​യാ​ൻ​യൂ ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ത്ര​മ​ല്ല ത​ല​കീ​ഴാ​യി തൂ​ങ്ങി​ക്കി​ട​ന്ന് 15:84 സെ​ക്ക​ൻ​ഡു​കൊ​ണ്ടും ഈ 13​കാ​ര​ൻ റൂ​ബി​ക് ക്യൂ​ബ് സോ​ൾ​വ് ചെ​യ്തി​രു​ന്നു.

ജി​യാ​ൻ ക്യൂ ​റൂ​ബി​ക് ക്യൂ​ബ് സോ​ൾ​വ് ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലും പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. അ​ത്ഭു​ത​ക​ര​മാ​യ ഈ ​പ്ര​ക​ട​ന​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts