അ​ക്കൗ​ണ്ട് ഹാക്ക് ചെ​യ്യ​പ്പെ​ട്ടോ? യുഎസ് അണ്വായുധ സുരക്ഷാ ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ടിൽ ഒ​ര​ർ​ഥ​വു​മി​ല്ലാ​ത്ത പോ​സ്റ്റ്; പിന്നില്‍ നടന്ന സംഭവം ഇങ്ങനെ…

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​ണ്വാ​യു​ധ​ങ്ങ​ളു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സ്ട്രാ​റ്റ​ജി​ക് ക​മാ​ൻ​ഡി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ വ​ന്ന ഒ​ര​ർ​ഥ​വു​മി​ല്ലാ​ത്ത പോ​സ്റ്റ് ഭ​യാ​ശ​ങ്ക​ൾ​ക്കി​ട​യാ​ക്കി.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് പോ​സ്റ്റ് വ​ന്ന​ത്. ;l;;gmlxzssaw എ​ന്നീ ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​ങ്ങ​ളാ​ണ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​ക്കൗ​ണ്ട് ഹാക്ക് ചെ​യ്യ​പ്പെ​ട്ടോ എ​ന്ന സം​ശ​യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി. ഏ​താ​നും മി​നി​ട്ടു​ക​ൾ​ക്ക​കം ട്വീ​റ്റ് ഡി​ലീ​റ്റാ​യി.

സ്ട്രാ​റ്റ​ജി​ക് ക​മാ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ മാ​നേ​ജ​രു​ടെ കുഞ്ഞാണ് ഇ​തി​നു പി​ന്നി​ലെ​ന്നു പി​ന്നീ​ടു വ്യ​ക്ത​മാ​യി.

മാ​നേ​ജ​ർ വീ​ട്ടി​ലി​രു​ന്നാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. കുഞ്ഞ് ഫോ​ണി​ലെ​യോ കം​പ്യൂ​ട്ട​റി​ലെ​യോ കീ​ക​ളി​ൽ ഞെ​ക്കി​ക്ക​ളി​ച്ച​പ്പോ​ഴാ​ണ് ഇ​തു സം​ഭ​വി​ച്ച​ത്.

Related posts

Leave a Comment