ത​ന്‍റെ പാ​ർ​ട്ടി​ക്ക് അ​ഹി​ത​വും അ​പ്രി​യ​വു​മാ​യ ഒ​രു പ്ര​വ​ർ​ത്തി​യും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ല; പുതിയ പോസ്റ്റിട്ട് ഫേസ്ബുക്കിനെ അകറ്റി നിർത്തി യു പ്രതിഭ എംഎൽഎ​

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ർ​ച്ച​യെ കു​റി​ച്ച് ഫേ​സ്ബു​ക്കി​ൽ വി​വാ​ദ പോ​സ്റ്റി​ട്ട യു. ​പ്ര​തി​ഭ എം​എ​ൽ​എ ഖേ​ദ പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്ത്.

വ്യ​ക്തി​പ​ര​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ് അ​ത്ത​രം ഒ​രു പോ​സ്റ്റ് എ​ഴു​താ​ൻ ഇ​ട​യാ​യ​ത്. അ​ത് മ​റ്റു​ള്ള​വ​ർ‌​ക്കു വി​ഷ​മ​മു​ണ്ടാ​ക്കി​യ​തി​ൽ ദുഃ​ഖ​മു​ണ്ട്.

ത​ന്‍റെ പാ​ർ​ട്ടി​ക്ക് അ​ഹി​ത​വും അ​പ്രി​യ​വു​മാ​യ ഒ​രു പ്ര​വ​ർ​ത്തി​യും ത​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കി​ല്ലെ​ന്നും ഫേ​സ്ബു​ക്കി​ലി​ട്ട പു​തി​യ പോ​സ്റ്റി​ൽ പ്ര​തി​ഭ പ​റ​ഞ്ഞു.

കാ​ര​ണ​ങ്ങ​ളി​ല്ലാ​ത്ത കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ചി​ല​രി​ൽ നി​ന്നു​ണ്ടാ​കു​ന്ന​ത് ആ​രെ​യും വേ​ദ​നി​പ്പി​ക്കും. പ്ര​ത്യേ​കി​ച്ചും വ്യ​ക്തി​പ​ര​മാ​യ വി​ഷ​മ​ങ്ങ​ൾ കൂ​ടി​യു​ള്ള സാ​ധാ​ര​ണ​ക്കാ​രി​യാ​യ ഒ​രു സ്ത്രീ ​എ​ന്ന നി​ല​യി​ൽ അ​ത് മ​ന​സി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ണ്ടാ​ക്കും.

തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ മ​നോ ദുഃ​ഖ​ത്തി​ൽ നി​ന്നു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​സ്റ്റി​ട്ട​തെ​ന്നും അ​തി​ൽ ആ​ർ​ക്കെ​ങ്കി​ലും വേ​ദ​ന​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യും പ്ര​തി​ഭ പ​റ​ഞ്ഞു.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നു കു​റ​ച്ചു കാ​ല​ത്തേ​ക്കു വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ഭ​യു​ടെ പു​തി​യ പോ​സ്റ്റി​ൽ അ​റി​യി​ച്ചു.

കാ​യം​കു​ളം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ചോ​ർ​ച്ച എ​ങ്ങും ച​ർ​ച്ച​യാ​യി​ല്ലെ​ന്ന പ്ര​തി​ഭ​യു​ടെ പോ​സ്റ്റാ​ണ് നേ​ര​ത്തെ വി​വാ​ദ​മാ​യ​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ടു​ചോ​ർ​ന്ന​ത് കാ​യം​കു​ള​ത്തു നി​ന്നാ​ണെ​ന്നും ത​നി​ക്കെ​തി​രേ കു​ത​ന്ത്രം മെ​ന​ഞ്ഞ​വ​ർ പാ​ർ​ട്ടി​യി​ൽ സ​ർ​വ​സ​മ്മ​ത​രാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​നെ​തി​രേ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തു​ക​യും പ്ര​തി​ഭ​യോ​ടു വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വി​വാ​ദ പോ​സ്റ്റി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​തി​ഭ വീ​ണ്ടും പോ​സ്റ്റി​ട്ട​ത്.

Related posts

Leave a Comment