വീ​ണ്ടും താ​ലി​ബാ​ൻ വി​സ്മ​യം! ഇ​ത്ത​വ​ണ യു​ദ്ധ​വി​മാ​ന​ത്തി​ൽ ഊ​ഞ്ഞ​ലാ​ട്ടം; ദൃശ്യ​ങ്ങ​ൾ സോഷ്യല്‍ മീഡിയയില്‍ വൈ​റ​ലാ​കു​ന്നു

സൈ​നി​ക വി​മാ​ന​ത്തി​ന്‍റെ ചി​റ​കി​ൽ ക​യ​റു​കെ​ട്ടി ഊ​ഞ്ഞാ​ലാ​ടു​ന്ന താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ദ‌ൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ലി​ജി​യ​ൻ ഷാ​വോ​യാ​ണ് ഭീ​ക​ര​രു​ടെ ഉ​ല്ലാ​സ വി​ഡി​യോ ആ​ദ്യം പു​റ​ത്തു​വി​ട്ട​ത്.

വി​മാ​ന​ങ്ങ​ളി​ലും ഹെ​ലി​കോ​പ്റ്റ​റു​ക​ളും ക​യ​റി താ​ലി​ബാ​ൻ ഭീ​ക​ര​ർ ന​ട​ത്തി​യ ഫോ​ട്ടോ ഷൂ​ട്ടും വൈ​റ​ലാ​യി​രു​ന്നു.

അ​ഫ്ഗാ​ന്‍റെ കൈ​വ​ശ​മു​ള്ള യു​എ​സ് നി​ർ​മി​ത ആ​യു​ധ-​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ താ​ലി​ബാ​ന്‍റെ ക​യ്യി​ൽ കി​ട്ടു​മ്പോ​ഴു​ള്ള അ​വ​സ്ഥ ലോ​ക​രാ​ജ്യ​ങ്ങ​ൾ ആ​ശ​ങ്ക​യോ​ടെ​യാ​ണ് നോ​ക്കി​ക്ക​ണ്ട​ത്.

73 എ​യ​ർ​ക്രാ​ഫ്റ്റു​ക​ൾ, 10 ല​ക്ഷം ഡോ​ള​ര്‍ വീ​തം വി​ല​വ​രു​ന്ന നൂ​റോ​ളം ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ക്കി​യ ശേ​ഷം യു​എ​സ് ഉ​പേ​ക്ഷി​ച്ച​ത്.

നി​ല​വി​ൽ താ​ലി​ബാ​ന്‍റെ കൈ​വ​ശ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ യു​എ​സ് സൈ​ന്യം ഇ​തു​വ​രെ ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല.



 

Related posts

Leave a Comment