യു​എ​ഇ യാ​ത്ര വി​ല​ക്ക് തു​ട​രും; ഇ​ന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങൾക്ക് വിലക്ക്; അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

 

ദു​ബാ​യ്: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ 16 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രു​ടെ യു​എ​ഇ​യി​ലേ​ക്കു​ള്ള യാ​ത്ര വി​ല​ക്ക് തു​ട​രും. നി​ല​വി​ലെ സ്ഥി​തി തു​ട​രു​മെ​ന്നും മ​റ്റൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​ത് വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

പു​തി​യ ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ലൈ 25വ​രെ സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​മി​റേ​റ്റ്സ് എയർലൈൻസ് അ​റി​യി​ച്ചു. 31 വ​രെ സ​ർ​വീ​സി​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സും വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം വ്യാ​പി​ച്ച​തോ​ടെ​യാ​ണ് യു​എ​ഇ യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഏ​പ്രി​ൽ 24 ശ​നി​യാ​ഴ്ച മു​ത​ൽ പ​ത്ത് ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ആ​ദ്യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. പി​ന്നീ​ട് അ​ത് മേ​യ് 14 വ​രെ നീ​ട്ടി. നി​ല​വി​ൽ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി വി​ല​ക്ക് തു​ട​രു​ന്നു.

Related posts

Leave a Comment