കോട്ടയം: കോട്ടയം ജില്ലയില്‍ ഒമ്പതിടങ്ങളില്‍ എട്ടിടങ്ങളിലും യുഡിഎഫിനു വന്‍ മുന്നേറ്റം. വൈക്കത്ത് മാത്രമാണ് എല്‍ഡിഎഫിന് നേരിയ ലീഡുള്ളത്. കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തിയത്. ജില്ലയിലെ സിപിഎമ്മിന്റെ മന്ത്രി കൂടിയായ വി.എന്‍. വാസവനും പരാജയത്തിലേക്ക് നീങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി നാട്ടകം സുരേഷ് 17000 വോട്ടിന്റെ ലീഡ് ഇതു വരെ നേടികഴിഞ്ഞു.
വലിയ അട്ടിമറി വിജയത്തിലേക്കാണ് യുഡിഎഫ് ഇവിടെ നീങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ എല്‍ഡിഎഫ് ലീഡ് നേടിയ കാഞ്ഞിരപ്പള്ളിയിലും എല്‍ഡിഎഫിന് അടിപതറി.ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി റോണി കെ. ബേബി നാലായിരത്തോളം വോട്ടിന്റെ ലീഡ് ഇതുവരെ നേടി കഴിഞ്ഞു. ഇഞ്ചോടിഞ്ഞ് പോരാട്ടം നടക്കുന്ന ചങ്ങനാശേരിയിലും യുഡിഎഫിനു വലിയ മേല്‍കൈയുണ്ട്.
പൂഞ്ഞാറില്‍ യുഡിഎഫ് അട്ടിമറി വിജയമാണ് നേടാനൊരുങ്ങുന്നത്. കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ.മാണി മത്സരിച്ച പാലായില്‍ മാണി സി. കാപ്പനും വലിയ മുന്നേറ്റം നടത്തികൊണ്ടിരിക്കുകയാണ്. തുടക്കം മുതല്‍ ലീഡ് ചെയ്ത മാണി സി. കാപ്പന് ലീഡ് ഉയര്‍ത്തികൊണ്ടിരിക്കുകയാണ്. അഞ്ചു റൗണ്ടുകള്‍ പിന്നിടുമ്പോള്‍ ഒരു പഞ്ചായത്തില്‍ പോലും ജോസ് .കെ മാണിക്ക് ലീഡ് നേടാനായില്ല.
