ആലപ്പുഴ: യുഡിഎഫ് പരാജയപ്പെട്ടാൽ വി.ഡി സതീശൻ വനവാസത്തിനു പോകുമോ എന്ന വെള്ളാപ്പള്ളിയുടെ ആക്ഷേപത്തിന് കനത്ത തിരിച്ചടി.പരിഹാസത്തെ ധൈര്യപൂർവം വെല്ലുവിളിയായി സ്വീകരിച്ച വി.ഡി. സതീശനൊപ്പം ജനം നിൽക്കുന്നു എന്നാണ് യുഡിഎഫിനു ലഭിക്കുന്ന കനത്ത വിജയം സൂചിപ്പിക്കുന്നത്.
വെള്ളാപ്പള്ളിയുടെ തട്ടകമായ ആലപ്പുഴ ജില്ലയിൽ ഇടതുകോട്ടകളെ തകർത്താണ് യുഡിഎഫിന് വിജയം. അത് വി.ഡി. സതീശനുള്ള കനത്ത പിന്തുണയായും വിലയിരുത്തപ്പെടുന്നു.
ജില്ലയിലെ മന്ത്രിമാരായിരുന്ന സജി ചെറിയാനും പി. പ്രസാദും പോലും വോട്ട് എണ്ണലിന്റെ ഘട്ടങ്ങളിൽ പിന്നോട്ടുപോയത് ഇടതുക്യാമ്പുകളെ അമ്പരപ്പിക്കുന്നു.
